നാടുകടത്തിയ വില്ലന്‍ പരുന്ത് തിരിച്ചെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്രമണകാരിയായ പരുന്ത് തിരിച്ചെത്തി.
ചെട്ടിപ്പടി പച്ചരിപ്പാടം പ്രദേശത്താണ് മാസങ്ങള്‍ക്ക് മുന്‍പ് പരുന്തിനെ കണ്ടത്.
അന്ന് സാധനങ്ങളുമായി പോകുന്ന യാത്രക്കാരെയും സ്ത്രീകളെയും പരുന്ത് കൊത്തി പരുക്കേല്‍പിക്കുന്നത് പതിവായി.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചാലിയം ഭാഗത്തേക്ക് കടത്തി.
ഇപ്പോള്‍ ഭക്ഷണ ലഭ്യത കുറഞ്ഞതിനാല്‍ ആകാം പഴയ സ്ഥലത്തേക്ക് തന്നെ പരുന്ത് തിരിച്ചെത്തിയിരിക്കയാണ്.
നാടുകടത്തിയ പരുന്ത് വീണ്ടും എത്തിയത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.
https://www.facebook.com/Malayalivartha