പുള്ളിച്ചുണ്ടന്‍ പെലിക്കന്‍ കുമരകം പക്ഷിസങ്കേതത്തില്‍ കൂടൊരുക്കി

കുമരകം പക്ഷിസങ്കേതത്തില്‍ ആദ്യമായി പുള്ളിച്ചുണ്ടന്‍ പെലിക്കന്‍ കൂടുകെട്ടി.
കേരള വനം വന്യജീവി വകുപ്പും കോട്ടയം നേച്ചര്‍ സൊസൈറ്റിയും ചേര്‍ന്നു നടത്തിയ കൊറ്റില്ല സര്‍വ്വേയിലാണ് കൂടുകൂട്ടിയതു കണ്ടത്.
കുമരകം പക്ഷിസങ്കേതത്തില്‍ പുള്ളിച്ചുണ്ടന്‍ പെലിക്കന്റെ മൂന്ന് കൂടുകളും വര്‍ണക്കൊക്കിന്റെ 28 കൂടുകളും കണ്ടെത്തി.
കേരളത്തില്‍ പെലിക്കന്‍ കൂടുകെട്ടുന്ന രണ്ടാമത്തെ സ്ഥലമാണ് കുമരകം. വര്‍ണക്കൊക്കുകള്‍ കേരളത്തില്‍ കുമരകത്തു മാത്രമേ കൂടു കെട്ടുന്നുള്ളൂ.
ഇവ കൂടാതെ ചേരക്കോഴി , കഷണ്ടിക്കൊക്ക്, വലിയ നീര്‍ക്കാക്ക ചെറിയ നീര്‍ക്കാക്ക, കിന്നരി നീര്‍ക്കാക്ക, പെരുമുണ്ടി, ചെറു മുണ്ടി, ചായ മുണ്ടി, കുളക്കൊക്ക് ഇവയും കൂട്ടുകെട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha