Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

മണ്ണിനടിയില്‍ കഴിയുന്ന നാലിനം തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി 

12 JULY 2017 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

അഗസ്ത്യകൂടം വനമേഖലയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയ പുതിയയിനം തവളയ്ക്ക് മുന്‍ വനംവകുപ്പ് മേധാവി ടി.എം.മനോഹരന്റെ പേര്. പശ്ചിമഘട്ടത്തില്‍ നിന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി കണ്ടെത്തിയ തവളയിനങ്ങളിലൊന്നിന് 'മനോഹരന്‍സ് ബറോയിങ് തവള' എന്നാണ് പേര്. ഡല്‍ഹി സര്‍വ്വകലാശാലയിലെ സൊനാലി ഗാര്‍ഗ് ആണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി മണ്ണിനടിയില്‍ ജീവിക്കുന്ന നാലിനം തവളകളെ തിരിച്ചറിഞ്ഞത്.

'ഫെജര്‍വാരിയ' ( Fejervarya ) ജനുസില്‍പെട്ടതാണ് നാലിനങ്ങളും. പ്രശസ്ത ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പഠനം.

ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രധാന്യം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. മനുഷ്യവാസകേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഈ തവളകള്‍ കഴിയുന്നതെങ്കിലും, 'വേണ്ടവിധം പഠനവിധേയമാക്കപ്പെട്ടവയല്ല ഈ ജീവികളെ'ന്ന് സൊനാലി ഗാര്‍ഗ് പറയുന്നു.



'പശ്ചിമഘട്ടത്തിലെ തവളയിനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യാപകമായ പഠനം ആവശ്യമാണ്. കാരണം അവ ഇപ്പോള്‍ തന്നെ മനുഷ്യരുടെ ഇടപെടല്‍കൊണ്ട് കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്'അവര്‍ ചൂണ്ടിക്കാട്ടുന്നു. സൊനാലിയുടെ പി.എച്ച്.ഡി.പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പശ്ചിമഘട്ടത്തില്‍ നിന്ന് തിരിച്ചറിഞ്ഞ ഉഭയജീവികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 2006-2015 കാലത്ത് ലോകത്താകമാനം 1581 ഉഭയജീവിയിനങ്ങള്‍ പുതിയതായി രേഖപ്പെടുത്തുകയുണ്ടായി. അതില്‍ ഏറ്റവുമധികം ഇനങ്ങളെ കണ്ടെത്തിയ പ്രദേശങ്ങളില്‍ രണ്ടാംസ്ഥാനം പശ്ചിമഘട്ടം, ശ്രീലങ്കന്‍ ജൈവവൈവിധ്യ മേഖലയ്ക്കാണ്. 159 ഇനം ഉഭയജീവികളെ ഈ കാലത്ത് ഇവിടെ പുതിയതായി തിരിച്ചറിഞ്ഞു. അതില്‍ 103 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ നിന്ന് മാത്രമായി കണ്ടെത്തി. പശ്ചിമഘട്ടത്തിലെ 32 ശതമാനം ഉഭയജീവിയിനങ്ങളും മനുഷ്യന്റെ ഇടപെടല്‍ മൂലം കടുത്ത ഭീഷണിയിലാണെന്ന് ഗവേഷകര്‍ പറയുന്നു.

പുതിയതായി തിരിച്ചറിഞ്ഞവയില് 'മനോഹരന്‌സ് തവള' അഗസ്ത്യകൂടത്തില് നിന്നാണ് കണ്ടെത്തിയതെന്ന് പറഞ്ഞല്ലോ. 'സംരക്ഷണപ്രവര്ത്ിനങ്ങള്ക്കും എന്റെ ആദ്യകാല ഗവേഷണ പ്രവര്ത്തനങ്ങള്ക്കും മുന് കേരള വനംവകുപ്പ് മേധാവിയായിരുന്ന ടി.എം.മനോഹരന് നല്കിയ പിന്തുണയാണ് ഇത്തരമൊരു നാമകരണത്തിന് പ്രേരിപ്പിച്ചത്'ഡോ.ബിജു അറിയിക്കുന്നു.



വാഴച്ചാല് വനമേഖലയില് നിന്നാണ് 'കാടര്‍ തവള'യെ കണ്ടെത്തിയത്. ആ പ്രദേശത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ പേരാണ് തവളയ്ക്ക് നല്കിയതെന്ന് ഗവേഷകര്‍ പറയുന്നു.



മഹാരാഷ്ട്രയിലെ അമ്പോലി പര്‍വതപ്രദേശത്തുനിന്ന് കണ്ടെത്തിയ തവളയ്ക്ക്, അമേരിക്കയിലെ 'ക്രിട്ടിക്കല്‍ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ഷിപ്പ്' എന്ന സംഘടന നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളോടുള്ള ആദരസൂചകമായി 'സിഇപിഎഫ് തവള' എന്നാണ് പേര് നല്‍കിയത്.

അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയനിലെ (ഐയുസിഎന്‍ ) ഡോ.നീല്‍കോക്‌സിന്റെ പേരാണ് പറമ്പിക്കുളം കടുവാസങ്കേതത്തില്‍ നിന്ന് കണ്ടെത്തിയ ഇനത്തിന് നല്‍കിയത്.



ഈ നാലിനങ്ങളില്‍ രണ്ടെണ്ണം, കാടര്‍ തവള, സിഇപിഎഫ് തവള എന്നിവ ഇപ്പോള്‍ തന്നെ മനുഷ്യരുടെ ഇടപെടല്‍ കൊണ്ട് വലിയ ഭീഷണിയിലാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫെജര്‍വാരിയ' ജനുസില്‍പെട്ട ഒരിനം തവളയെ മാത്രമാണ് പശ്ചിമഘട്ടത്തില്‍ നിന്ന് ഇതുവരെ തിരിച്ചറിഞ്ഞിരുന്നത്. പശ്ചിമഘട്ടത്തിലുടനീളം അവയുടെ സാന്നിധ്യമായി ഗവേഷകര്‍ കരുതി. എന്നാല്‍ പുതിയ പഠനം ആ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുകയാണ്. പുതിയ കണ്ടെത്തലോടെ പശ്ചിമഘട്ടത്തില്‍ ഈ ജനുസിലുള്ള തവളകളുടെ എണ്ണം അഞ്ചായി. 'ഈ ജീവികള്‍ അഞ്ചിനം ഉണ്ടെന്ന് വ്യക്തമായതോടെ, ഇവയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള തന്ത്രങ്ങളും പുനപ്പരിശോധിക്കേണ്ടിവരും' ഡോ.ബിജു പറയുന്നു. 'അവയുടെ നിലനില്‍പ്പ് ഉറപ്പുവരുത്താന്‍ കൂടുതല്‍ പഠനങ്ങളും പരിശ്രമവും വേണ്ടിവരും.

എന്തുകൊണ്ട് ഈ തവളയിനങ്ങള്‍ മണ്ണിലെ മാളങ്ങളില്‍ കഴിയുന്നു എന്ന ചോദ്യത്തിന് ഡോ.ബിജുവിന്റെ മറുപടി ഇങ്ങനെ: 'പരിണാമം എന്നത് ജീവലോകത്ത് ഏതെങ്കിലും ഒരു ദിശയില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഈ തവളകള്‍ മണ്ണിനടിയില്‍ ജീവിക്കുന്നത് പരിണാമത്തിന്റെ ഫലമായി അത്തരം സാഹചര്യങ്ങളോടിണങ്ങാന്‍ അവയ്ക്ക് സാധിക്കുന്നതു കൊണ്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് രജിസ്റ്റർ ചെയ്തു  (6 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (34 minutes ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (54 minutes ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (54 minutes ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (1 hour ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (1 hour ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (9 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (9 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (12 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends