ഇനി നടക്കില്ല, ഭക്ഷണം തട്ടിയിടുന്ന കുട്ടിക്കുറുമ്പ്;അമ്മമാരുടെ ഫുള്‍ മാര്‍ക്ക് നേടിയ സ്പില്‍ പ്രൂഫ് ബൗള്‍

കുട്ടികള്‍ ഭക്ഷണം കഴിക്കുന്നില്ലെന്നു തന്നെയാവും എല്ലാ രക്ഷിതാക്കളുടേയും പരാതി. ഇത്തിരി കുറുമ്പും കൂടിയുണ്ടെങ്കില്‍ പിന്നെ ഭക്ഷണം കഴിപ്പിക്കല്‍ എന്ന ജോലി അല്‍പ്പം ശ്രമകരമാകും.
എന്നാല്‍ അമ്മമാരുടെ ഈ പരാതി ഇനി അധിക കാലം ഉണ്ടാവില്ല. അമ്മയുടെ കണ്ണില്‍പ്പെടും മുന്‍പ് ഭക്ഷണം തട്ടിക്കളയണമെന്ന് കുട്ടികള്‍ വിചാരിച്ചാലും ഇനി അത് നടക്കില്ല.
അത്തരത്തില്‍ ഒരു ബൗള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. സ്പില്‍ പ്രൂഫ് എന്ന പേരിട്ടിരിക്കുന്ന ബൗള്‍ ഓണ്‍ലൈന്‍ വിപണിയില്‍ രക്ഷിതാക്കളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
ബൗളിന്റെ പ്രത്യേക നിര്‍മ്മാണ രീതിയാണ് അതിനെ താഴേക്ക് കഴിയാത്ത രീതിയിലുള്ളതാക്കി മാറ്റിയിരിക്കുന്നത്. ഓണ്‍ലൈന്‍ വിപണിയില്‍ 13 യുഎസ് ഡോളറാണ് സ്പില്‍ പ്രൂഫ് ബൗളിന്റെ വില.
(
https://www.facebook.com/Malayalivartha