പെയിന്റിംഗ് വില്‍പ്പനയ്ക്ക്; വരച്ചത് കരിവണ്ട്!

ജപ്പാനിലെ കരിവണ്ടുകള്‍ പോലും സ്മാര്ട്ടാണെന്ന് പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും.
കാരണം കളര്‍ പെന്‍സിലുകള്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന ഒരു കരിവണ്ടാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം.
സ്‌പൈക് എന്നാണ് ഈ വണ്ടിന്റെ പേര്. മാന്‍ഡി എന്ന യുവാവിന്റെ വളര്‍ത്തുമൃഗമാണ് ഈ വണ്ട്.
സ്‌പൈക്കിന്റെ ചിത്രരചനാ പാടവം തിരിച്ചറിഞ്ഞ മാന്‍ഡി വണ്ട് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇന്റര്‍നെറ്റിലിട്ടു. ഇതോടെ സ്‌പൈക് താരമായി.
സ്‌പൈകിന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ആരാധകര്‍ തമ്മിലടിയാണെന്നാണ് കേള്‍വി.
https://www.facebook.com/Malayalivartha