ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടൂത്ത് ബ്രഷ് വിപണിയില്‍;പത്തു സെക്കന്‍ഡ് കൊണ്ട് പല്ല് തേച്ച് തരും

പത്തു സെക്കന്‍ഡ് കൊണ്ട് പല്ല് തേച്ച് തരുന്ന ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടൂത്ത് ബ്രഷ് വിപണിയില്‍ എത്തുന്നു.അമാബ്രഷ് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ബ്രഷില്‍ ഒരു ചെറിയ മോട്ടറും വൈബ്രേറ്ററും ഘടിപ്പിച്ചിട്ടുണ്ട്. കൈ ഉപയോഗിയ്ക്കാതെ ഈ ബ്രഷ് പല്ല് വൃത്തിയാക്കുന്നത് ഇതുപയോഗിച്ചാണ് .
ഒരു മൗത്ത് പീസ്,ഒരു ഹാന്‍ഡ് പീസ് ഇങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ ബ്രഷിനുള്ളത്.ആന്റി ബാക്റ്റീരിയല്‍ സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിച്ചിരിയ്ക്കുന്ന മൌത്ത് പീസ് വായില്‍ കടത്തിയാല്‍ തൊണ്ണൂറു ശതമാനം കീടാണുക്കളേയും അത് നശിപ്പിയ്ക്കുന്നു.
കൂടാതെ അതിനുള്ളിലെ ബ്രിസില്‍സ് പല്ലുകളുടെ ഇടഭാഗങ്ങളെ വൃത്തിയാക്കുന്നു.ഹാന്‍ഡ് പീസിലെ സ്വിച്ച് അമര്‍ത്തുമ്പോള്‍ തന്നെ മൌത്ത് പീസിലെ ചെറിയ സുഷിരങ്ങളില്‍ക്കൂടി ടൂത്ത് പെയ്സ്റ്റ് പുറത്ത് വരും.ഇതും കൂടി ചേര്‍ന്നാണ് പല്ല് വൃത്തിയാക്കുന്നത്.പത്ത് സെക്കന്റില്‍ മോട്ടര്‍ ഓഫ് ആകും.
ദിവസവും രണ്ടു നേരം ബ്രഷ് ചെയ്യുന്നവര്‍ ആണെങ്കില്‍ മൗത്ത് പീസിലെ സിലിക്കോണ്‍ കവര്‍ ആറുമാസം കൂടുമ്പോള്‍ മാറേണ്ടതാണ്. ബ്രഷ് ചാര്‍ജ്ജ് ചെയ്യണം.പക്ഷെ ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ ഇരുപത്തഞ്ചു തവണ പല്ല് തേയ്ക്കാവുന്നതാണ്.
ഇരുനൂറ്റമ്പതോളം രൂപ വിലവരുന്ന ഈ ബ്രഷ് ഉടന്‍ വിപണിയില്‍ എത്തും.
https://www.facebook.com/Malayalivartha