സ്റ്റീല്‍ കൊണ്ട് ഉണ്ടാക്കിയ സോപ്പ് എത്തി!

സ്റ്റീല്‍ കൊണ്ട് ഉണ്ടാക്കിയ സോപ്പോ?അതുതന്നെ. നല്ല ഉഗ്രന്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ സോപ്പ്! ആംകോ എന്ന കമ്പനിയാണ് റബ് എവേ എന്ന പേരില്‍ കൈകള്‍ വൃത്തിയാക്കാന്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ സോപ്പ് പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ചിരിയ്ക്കുന്നത്. സ്റ്റീല്‍ സോപ്പ് കൊണ്ട് എങ്ങനെ വൃത്തിയാകാനാണ് എന്ന് സംശയിയ്ക്കാന്‍ വരട്ടെ.
വെളുത്തുള്ളി പോലെ രൂക്ഷമായ ഗന്ധമുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ കൈയ്യില്‍ ദുര്‍ഗന്ധം ഉണ്ടാകും.സാധാരണ സോപ്പ് ഉപയോഗിച്ചാല്‍ ഈ ഗന്ധം കൂടുകയേ ഉള്ളു. കഴുകുമ്പോള്‍ ഈ വസ്തുക്കളില്‍ ഉള്ള സള്‍ഫര്‍ വെള്ളവുമായി ചേര്‍ന്ന് സള്‍ഫ്യൂരിക് ആസിഡ് ആയി മാറും.ഇത് രൂക്ഷഗന്ധം ഉണ്ടാക്കും.
എന്നാല്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ പ്രശ്‌നമില്ല എന്നാണു കമ്പനിയുടെ അവകാശ വാദം.മെറ്റല്‍ അയോണുകള്‍ സള്‍ഫറിനെ എളുപ്പത്തില്‍ നീക്കം ചെയ്ത് കളയുന്നു.അതുകൊണ്ട് കൈകള്‍ കൂടുതല്‍ വൃത്തിയാവുകയും ദുര്‍ഗന്ധം ഇല്ലാതാകുകയും ചെയ്യുന്നു. എട്ടു ഡോളര്‍ ആണ് ഈ സോപ്പിന്റെ വില.പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിയ്ക്കുന്ന ഈ സോപ്പ് വിപണിയില്‍ വിജയം കണ്ടാല്‍ വന്‍തോതില്‍ ഇറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
https://www.facebook.com/Malayalivartha