നഗരമധ്യത്തിലെത്തിയ മരപ്പട്ടി,സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു!

അമേരിക്കയിലെ മിനസോട്ട പട്ടണത്തിലെ സെന്റ് പോള്‍ നിവാസികള്‍ അസാധാരണമായ ഒരു കാഴ്ചയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച കണ്ടത്. നഗരത്തിലെ 20-ല്‍ അധികം നിലകളുള്ള ഒരു കെട്ടിടത്തിന് മുകളിലേയ്ക്ക് ഒരു മരപ്പട്ടി പിടിച്ചു കയറുന്നത് കണ്ട എല്ലാവര്‍ക്കും കൗതുകവും ആശങ്കയുമായി. പൊതുവേ രാത്രിഞ്ചരനായ ആ ജീവി അത്രയധികം മരങ്ങളൊന്നും ഇല്ലാത്ത പട്ടണ മധ്യത്തിലുള്ള കെട്ടിടത്തില്‍ എങ്ങനെ എത്തിപ്പറ്റി എന്നത് ഏവരേയും അതിശയിപ്പിക്കുകയും ചെയ്തു.
യു എസ് ബി ടവര്‍ എന്ന ആ കെട്ടിടത്തിലേക്ക് അത് പിടിച്ചു കയറി പോകുന്നത് താഴെ നിന്ന് കണ്ടവര്‍ അതിന്റെ ചിത്രങ്ങളും വിഡിയോയും എടുക്കാന്‍ മത്സരിച്ചപ്പോള്‍ പ്രസ്തുത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലെ സ്റ്റാഫ് അതിനുള്ളില്‍ പേടിച്ചു വിരണ്ടിരിക്കയായിരുന്നു. ഇപ്പോഴാകട്ടെ 20-ാം നിലയിലുള്ള ഒരു ജനാലയുടെ പുറത്തെ അരികില്‍ പറ്റി പിടിച്ച് ഇരുന്നുകൊണ്ട് വീഴാതിരിക്കാന്‍ ശ്രമം നടത്തുകയാണ് ആ ജീവി.




ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. സമൂഹ മാധ്യമങ്ങള്‍ മരപ്പട്ടിയുടെ വരവ് ആഘോഷിക്കുകയാണ്. യു എസ് ബി ടവറിന് അടുത്തുള്ള ഒരു റേഡിയോ സ്‌റ്റേഷന്‍ മരപ്പട്ടിയുടെ പേരില്‍ ഒരു ഹാഷ് ടാഗ് വരെ തുടങ്ങി. മറ്റു ചിലരാകട്ടെ അതിന്റെ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തന്നെ തുടങ്ങി. അതിലെ ഒരു സന്ദേശം ,' ഒരു വലിയ അബദ്ധം കാണിച്ചു' എന്നായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് അത് എല്ലാവരുടേയും കണ്ണില്‍പ്പെട്ടതെങ്കിലും തലേ രാത്രി മുതല്‍ അത് അവിടെ ഉണ്ടായിരുന്നിരിക്കണം എന്നാണ് സെന്റ് പോള്‍ ആനിമല്‍ കണ്‍ട്രോള്‍ വിചാരിക്കുന്നത്. ആ മരപ്പട്ടിയുടെ ജീവന് ആപത്തൊന്നും വരാതെ അതിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് എത്തിക്കണം എന്നാണ് പൊതുജനത്തിന്റെ ആഗ്രഹം.
https://www.facebook.com/Malayalivartha



























