രാജമ്മ ദുരിതാശ്വാസ സഹായമെത്തിച്ചത് ആക്രി പെറുക്കിയും നേര്ച്ചയെടുത്തും!
പുല്പള്ളി ടൗണിലും പരിസരങ്ങളിലും പാട്ടപെറുക്കി ജീവിതമാര്‍ഗം കണ്ടെത്തിയ ആളാണ് എരിയപ്പള്ളി ഗാന്ധിനഗര്‍ കോളനിയിലെ രാജമ്മ(50). ഇന്നലെ രാജമ്മ പുല്പള്ളി പൊലീസ് സ്റ്റേഷനിലെത്തി.
പാട്ടയും കുപ്പിയും മറ്റും പെറുക്കിയുണ്ടാക്കിയതും ക്ഷേത്രത്തിലേക്ക് നേര്ച്ചയെടുത്തതുമായ 6150 രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് നല്‍കാനായാണ് അവര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
ഈ തുക കൃത്യമായി എത്തേണ്ടിടത്ത് എത്തിക്കുന്നതിനാണ് പൊലീസ് സ്റ്റേഷനെ ആശ്രയിച്ചതെന്നും രാജമ്മ പറയുന്നു.
ചെന്നൈ രാജേശ്വരി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനായി കര്‍ക്കടക മാസത്തില്‍ വീടുകളില്‍ നിന്ന് സമാഹരിച്ച തുകയും കൂടിയുണ്ട് അതില്‍.
നാട്ടില്‍ ആളുകള്‍ ദുരിതക്കയത്തില്‍ പെട്ടുഴലുമ്പോള്‍ ഇതാണ് വലിയ പുണ്യമെന്ന് തോന്നിയതിനാലാണ് ക്ഷേത്രത്തിലേക്കെടുത്ത നേര്‍ച്ചയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതെന്നും രാജമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha