വില്‍സണ്‍ ദാനം ചെയ്ത ഭൂമിയില്‍ പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് കാരുണ്യക്കൂരയൊരുങ്ങും
അമ്പലവയല്‍ മണ്ണാപറമ്പില്‍ എം.പി. വില്‍സണ്‍ നന്മയുടെ ആള്‍രൂപമാവുകയാണ്. ദുരിതപ്പേമാരിയില്‍ സര്‍വതും നഷ്ടമായവര്‍ക്കു തലചായ്ക്കാന്‍ സ്വന്തം സ്ഥലം തന്നെ അദ്ദേഹം ദാനമായി നല്കി
തന്റെ പേരില്‍ കണിയാമ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 13-ല്‍ പെട്ട 19.5 സെന്റ് സ്ഥലം അശരണര്‍ക്ക് തലചായ്ക്കാന്‍ സര്‍ക്കാരിലേക്ക് ഇദ്ദേഹം ഇന്നലെ കൈമാറി. പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നല്കാന്, കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് സമീപം റോഡ് സൗകര്യമുള്ള കണ്ണായ സ്ഥലമാണ് വില്‍സണ്‍ ജില്ലാ ഭരണകൂടത്തെ ഏല്പിച്ചത്.
ഇതില്‍ നാലര സെന്റ് സഥലം കണിയാമ്പറ്റയില്‍ വാടകവീട്ടില്‍ താമസിക്കുന്ന വൃക്കരോഗിയുടെ കുടുംബത്തിന് നല്‍കും. ബാക്കിയുള്ളത് ദുരിതബാധിതര്‍ക്കിടയില്‍ എല്ലാം നഷ്ടപ്പെട്ട അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തി വിതരണം ചെയ്യാനാണ് വില്‍സണ്‍ കലക്ടറോട് ആവശ്യപ്പെട്ടത്.
സുഹൃത്തുക്കളോടൊപ്പം കലക്ടറേറ്റിലെത്തിയ വില്‍സണ്‍ ഭൂമിയുടെ ആധാരം കലക്ടറുടെ ചുമതലയുള്ള ആയുഷ് അഡീഷനല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിന് കൈമാറി.
അമ്പലവയലിലാണ് വില്‍സണ്‍ താമസിക്കുന്നത്. ഗ്ലാന്സിയാണ് ഭാര്യ. മൈസൂരില്‍ ബിരുദ വിദ്യാര്‍ഥികളായ സ്വരാജ് പോള്‍, റിച്ചാര്‍ഡ് വില്‍സണ്‍, അമ്പലവയല്‍ ഗവ. ഹൈസ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥി ആല്‍ഫ്രഡ് വില്‍സണ്‍ എന്നിവരാണ് മക്കള്‍. ഈ ഭൂമി വിതരണം ചെയ്യുന്ന നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha