പ്രളയത്തില്‍പ്പെട്ട തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഭക്ഷണവും പരിചരണവും ആവശ്യമുണ്ടെന്ന് ആ യുവാക്കള്‍ മറന്നില്ല!
നാട്ടുകാര്‍ മുഴുവന്‍, പ്രളയത്തില്‍ വലയുന്ന മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ശ്രദ്ധവയ്ക്കുമ്പോള്‍ വയനാട്, കമ്പളക്കാട്ടെ ഒരു കൂട്ടം യുവാക്കള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള പരക്കം പാച്ചിലിലാണ്.
പറളിക്കുന്ന് , തെക്കുംതറ പ്രദേശവാസികളായ ചെറുപ്പക്കാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കന്നുകാലികള്‍ക്കായി തീറ്റ പുല്ല് എത്തിച്ചു നല്‍കുന്നത്.
നിരവധി കന്നുകാലികളാണ് ദിവസവും തീറ്റയില്ലാതെ മരണത്തിന് കീഴടങ്ങുന്നത്.
ഇത് മുന്നില്‍ കണ്ടാണ് മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണമൊരുക്കി ഇവര്‍ വേറിട്ട് ചിന്തിച്ചത്.
രഞ്ജിത്ത്, അനീഷ്, പ്രകാശന്, പ്രമോദ്, ബിബിന്‍, മഹേഷ്, രവീന്ദ്രന് , രാഗേഷ്, രാജേഷ്, ധനേഷ്, അരുണ്‍, സുനില്‍ കുമാര്‍ തുടങ്ങിയവരാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha