പ്രണയത്തിലാണെന്ന് തസ്ലീമ നസ്രിന്
ഞാന്‍ പ്രണയത്തിലാണ്, പറയുന്നത് ആരുമല്ല പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന്. തന്നേക്കാള്‍ ഇരുപത് വയസ് പ്രായം കുറഞ്ഞ യുവാവുമായുള്ള പ്രണയത്തിലൂടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. വിവാദങ്ങള്‍ക്കൊപ്പമാണ് എന്നും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്റെ ജീവിതം.
തന്നെക്കാള്‍ 20 വയസിനിളപ്പമുള്ള കാമുകനുമൊത്തുള്ള ഫോട്ടോ തസ്ലീമ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന് തന്നെക്കാള്‍ 20 വയസ്സ് പ്രായം കുറവാണെന്നും ഫോട്ടോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ അവര്‍ പറയുന്നു.52 വയസ്സുള്ള തസ്ലീമയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ നിരവധി പേര് അത് റീട്വീറ്റ് ചെയ്തു. സംഭവം ട്വിറ്ററില്‍ വൈറല്‍ ആയി പടരുകയാണ്.
നേരത്തെ മൂന്ന് തവണ വിവാഹം കഴിച്ച ആളാണ് തസ്ലീമ. ബംഗാളി കവിയായ രുദ്ര മുഹമ്മദ് ഷാഹിദുള്ളയായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് ബംഗ്ലാദേശി പത്രപ്രവര്‍ത്തകനായ നയീമുല്‍ ഇസ്ലാം ഖാനെ വിവാഹം കഴിച്ചു. ഒടുവില്‍ മിനാര്‍ മുഹമ്മദ് എന്ന വ്യക്തിയെയാണ് കല്യാണം കഴിച്ചത്. അതിനുശേഷമാണ് ഈ പുതിയ കാമുകന്.
\'ലജ്ജ\' എന്ന നോവലിന്റെ പേരില്‍ ഏറെ വിവാദങ്ങളില്‍പെട്ട തസ്ലീമ, സ്ത്രീപക്ഷ എഴുത്തുകാരിയെന്ന നിലയില്‍ ഏറെ പ്രശസ്തയാണ്. ഇസ്ലാമിക മതമൗലികവാദികളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഈ വിവാദ എഴുത്തുകാരി വര്‍ഷങ്ങളായി ഇന്ത്യയിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഈയിടെ ഇന്ത്യയും അഭയം നിഷേധിച്ചതോടെ വിദേശത്തേക്കു താമസം മാറ്റി. ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് തസ്ലീമ. ഇതിനായി ഓഗസ്റ്റില്‍ ആഭ്യന്തരമാന്ത്രി രാജ്നാഥ് സിംഗിനെ നേരിട്ടു കണ്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha