ഓട്ടിസം ബാധിച്ച മകനെ അമ്മ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്നു
ഓട്ടിസം ബാധിച്ച മകനെ അമ്മ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ് കൊന്നു. സംഭവത്തില്‍ ലിങ്കന് കൗണ്ടി സ്വദേശിനിയായ ജില്ലിയന്‍ മക്കാബേ(34)യെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂപോര്‍ട്ടിലെ യാക്വിന ബേ പാലത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇവര്‍ ഓട്ടിസം ബാധിച്ച തന്റെ ആറ് വയസുകാരനായ മകന് ലണ്ടന്‍ മക്കാബേയെ താഴേക്ക് വലിച്ചെറിഞ്ഞത്. കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിട്ട ശേഷം രാവിലെ 6.30ന് ഇവര്‍ തന്നെ പോലീസിനെ വിളിച്ച് പറയുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡും, ന്യൂപോര്‍ട്ട് പൊലീസും അഗ്നിശമനസേനയും ലിങ്കണ് കൗണ്ടി ഷെരീഫിന്റെ ഓഫീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍, രാവിലെ 10.20ഓടെ, കുട്ടിയുടെ മൃതദേഹം പാലത്തിന് കിഴക്കുള്ള എംബാര്കാഡ്രോ റിസോര്‍ട്ടിനടുത്തു നിന്നും കണ്ടെത്തുകയായിരുന്നു. മക്കാബേയേക്കെതിരെ നരഹത്യയ്ക്കും കൊലക്കുറ്റത്തിനും കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടിസം ബാധിച്ച മകനെയും അവന്റെ അസുഖ ബാധിതനായ പിതാവിനെയും പരിപാലിക്കാന്‍ ജൂലിയന്‍ മക്കാബേ വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മാവന് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെയും ഭര്‍ത്താവിനെയും സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഫണ്ട് ശേഖരിക്കാന്‍ ബ്ലോഗ് തുടങ്ങിയിരുന്നു.
ലണ്ടന്‍ മക്കാബേയുടെ ആറാം പിറന്നാള്‍ ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു. അന്ന് ജൂലിയന്‍ എടുത്ത വീഡിയോ യൂട്യൂബില്‍ നിരവധി പേരാണ് സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha