ഹോട്ടല്‍ മുറിയില്‍ കാമുകിയെ ജീവനോടെ തിന്നു
ഹോട്ടല്‍ മുറിയില്‍ കാമുകിയെ ജീവനോടെ തിന്നുകൊണ്ടിരുന്നയാളെ പോലീസ് പിടികൂടി. മൃഗീയമായ കൃത്യം നടന്നുകൊണ്ടിരിക്കെ ഇലക്ട്രിക് തോക്കുപയോഗിച്ച് പോലീസ് ഇയാളെ കീഴ്പ്പെടുത്തി. ഷോക്കേറ്റ് ചലനമറ്റുവീണ ഇയാളുടെ ജീവന് രക്ഷിക്കാനുളള ശ്രമം പക്ഷേ പരാജയപ്പെട്ടു. സൗത്ത് വെയില്‍സിലെ സിറോയി ആംസ് ഹോട്ടലിലാണ് സംഭവം നടന്നത്. മാത്യു വില്യംസ് എന്ന 34 കാരന് തന്റെ മുറിയില്‍ വച്ച് 22 കാരിയായ കാമുകിയെ തിന്നുന്നത് ഹോട്ടല്‍ ജീവനക്കാരാണ് കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ഭക്ഷിച്ചിരുന്നു.
മുഖത്തിന്റെ ഭാഗം തിന്നുകൊണ്ടിരിക്കെ ഇലക്ട്രിക് തോക്ക് ഉപയോഗിച്ച് ഷോക്കു നല്കി ഇയാളെ വീഴ്ത്തുകയായിരുന്നു. ചലനമറ്റ് വീണയാളെ കസ്റ്റഡിയിലെടുത്തെങ്കിലും അധികസമയം ജീവിച്ചിരുന്നില്ല. പോലീസ് എത്തുന്ന സമയത്ത് യുവതി അബോധാവസ്ഥയിലായിരുന്നു. മുഖത്ത് ഏറ്റ ഗുരുതരമായ മുറിവുകള്‍ മൂലം പിന്നീട് അവര്‍ മരിച്ചു. ഹോട്ടലിനടുത്ത് താമസിക്കുന്ന യുവതിയാണ് അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha