Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഞാന്‍ കഴിച്ചു നോക്കി, സൂപ്പര്‍. നിങ്ങളും കഴിക്കൂ"; പണം തന്നാല്‍ വാര്‍‍ഷികാഘോഷം തൊട്ട് വന്‍തോക്കുകളുടെ മക്കളുടെ കല്യാണം വരെ പരിപാടി എന്തുമാകട്ടെ, അതിഥിയായി സിനിമാതാരങ്ങൾ എത്തും; ഒളിക്ക്യാമറയിൽ കുടുങ്ങിയ താരങ്ങൾ വിവാദത്തിലേയ്ക്ക്

20 FEBRUARY 2019 04:24 PM IST
മലയാളി വാര്‍ത്ത

നാട്ടിലെ ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍‍ഷികാഘോഷം തൊട്ട് വന്‍തോക്കുകളുടെ മക്കളുടെ കല്യാണം വരെ പരിപാടി എന്തുമാകട്ടെ, അതിഥിയായി വരാന്‍ നമ്മുടെ സിനിമാതാരങ്ങള്‍ തയ്യാറാണ്. പണം കൊടുത്താല്‍ മാത്രം മതി. മാത്രമല്ല ഏതു എലിവിഷത്തിന്റെ പരസ്യത്തിലും വന്ന് "ഞാന്‍ കഴിച്ചു നോക്കി, സൂപ്പര്‍. നിങ്ങളും കഴിക്കൂ" എന്ന് നട്ടാക്കുരുക്കാത്ത നുണ തട്ടിവിട്ട് നാട്ടുകാരെ കളിപ്പിക്കാനും അവര്‍ ഒരുക്കമാണ്. പക്ഷേ, പണം കിട്ടണം. പണത്തോടുള്ള അവരുടെ ആര്‍ത്തി പകല്‍വെളിച്ചത്തു കൊണ്ടുവന്നതിന്റെ റിപ്പോര്‍ട്ട് ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ കോബ്ര പോസ്റ്റ് പുറത്തുവിട്ടതോടെ പലരും ചമ്മി നാണംകെട്ടിരിക്കുകയാണ്.

വരാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ അക്കൌണ്ടിലൂടെ പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നല്‍കാന്‍ തയ്യാറായ 38 ബോളിവുഡ് താരങ്ങളുടെ പേരുകളാണ് കോബ്രാ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പിആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടവരെന്ന വ്യാജേനയാണ് കോബ്രാ പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രമുഖ ഹിന്ദി താരങ്ങളെ കണ്ടത്. നമ്മള്‍ മാന്യന്മാരെന്നും മാന്യകളെന്നും വിശ്വസിക്കുന്ന പലരും അവരുടെ ഉള്ളിലെ ആര്‍ത്തി വെളിവാക്കി സമ്മതം അറിയിച്ചുവെന്നാണ് കോബ്രാ പോസ്റ്റ് പറയുന്നത്. ജാക്കി ഷ്രോഫ്, അമീഷ പട്ടേല്‍, ടീസ്‌ക ചോപ്ര, സണ്ണി ലിയോണ്‍, വിവേക് ഒബ്രോയ്, കൈലാഷ് ഖേര്‍, അഭിജീത് ഭട്ടാചാര്യ തുടങ്ങിയവരാണ് അവരില്‍ പ്രമുഖര്‍. ബോളിവുഡിലെ പ്രശസ്തരായ അഭിനേതാക്കളും ഗായകരും സംവിധായകരുമാണ് പണം വാങ്ങിയള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന് തയ്യാറായത്.

ഓപ്പറേഷന്‍ കരോക്കെ എന്നു പേരിട്ട, പുതുമയുള്ള ഒളിക്യാമറ ഒപ്പറേഷനിലൂടെ, പണം കിട്ടിയാല്‍ എന്തും ചെയ്യാന്‍ തയ്യാറായിനില്‍ക്കുന്ന സെലിബ്രിറ്റികളുടെ തനിനിറമാണ് കോബ്രാ പോസ്റ്റിന്റെ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നാടിനെ ബാധിക്കുന്ന പല വിഷയങ്ങളിലും ഇവരുടെ അഭിപ്രായമാണ് മാധ്യമങ്ങള്‍ വളരെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കാറുള്ളത്. കൂലി വാങ്ങിയുള്ള പ്രചാരണമാണ് അവര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ പലപ്പോഴും അറിയാറില്ല. പല കോടീശ്വരന്മാരുടെ വീട്ടിലെ ആഘോഷപരിപാടികളിലും ഇവര്‍ പണം വാങ്ങി പങ്കെടുക്കാറുണ്ട്. ആതിഥേയര്‍ പണം കൊടുത്താണ് ഇവരെ കൊണ്ടുവരുന്നതെന്നാണ് സത്യം. സിനിമാതാരങ്ങള്‍ക്ക് പണം കിട്ടും, ആതിഥേയര്‍ക്ക് സമൂഹത്തില്‍ വലിയ സ്ഥാനവും കിട്ടും. ഈ സിനിമാ താരങ്ങളുമായി എന്തോ വലിയ ബന്ധം വീട്ടുകാര്‍ക്ക് ഉണ്ടാകുമെന്നാണ് പല കല്യാണവീട്ടിലും ചെല്ലുമ്പോള്‍ നമുക്കു തോന്നാറ്. പക്ഷേ, സംഗതി പലപ്പോഴും പണം കൊടുത്തുള്ള പരിപാടി ആയിരിക്കും. ബോളിവുഡില്‍ സര്‍വ്വ സമ്മതമായി മാറിക്കഴിഞ്ഞ ഈ തട്ടിപ്പ് ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ടത്രേ. പണം വാങ്ങി സ്വകാര്യ ചടങ്ങുകളിലെത്തുന്ന സിനിമാക്കാരുടെ എണ്ണം കൂടിവരുന്നതായാണ് കേള്‍ക്കുന്നത്.

എന്നാല്‍, എല്ലാ സിനിമാക്കാരെയും ഇക്കൂട്ടത്തില്‍ പെടുത്തരുത്. പണത്തിനുമുമ്പില്‍ കമഴ്ന്നു വീഴാത്ത സിനിമാക്കാരുടെ നാടുകൂടിയാണ് ഇന്ത്യ എന്ന് നമുക്ക് അഭിമാനത്തോടെ പറയാം. കോബ്ര പോസ്റ്റിന്റെ ഈ ഓപ്പറേഷനില്‍ ആവില്ല എന്ന് നെഞ്ചുവരിച്ചു പറഞ്ഞ സിനിമാതാരങ്ങളും ഉണ്ട് എന്ന് അവര്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.

വിദ്യ ബാലന്‍, അര്‍ഷദ് വാര്‍സി തുടങ്ങിയവരാണ് ഇത്തരം ഉഡായിപ്പുകള്‍ക്ക് തയ്യാറല്ല എന്ന് വ്യക്തമായി പ്രതികരിച്ചത്. നടന്‍ റാസ മുറാദും സീരിയല്‍ നടി സൗമ്യ ടാണ്ടനും പണം വാങ്ങിയുള്ള പ്രചാരണത്തിന് സമ്മതമല്ലെന്ന് അറിയിച്ചവരാണ്. ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ ചെയ്യില്ല എന്ന് അറുത്തു മുറിച്ചു പറയാന്‍ ഈ അഭിനേതാക്കള്‍ അധികസമയം എടുത്തില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹിന്ദി സിനിമയിലെ മുതിര്‍ന്ന താരമായ റാസ മുറാദ് തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങാന്‍ തന്നെ താല്‍പര്യമില്ല എന്നാണ് കോബ്ര പോസ്റ്റ് സംഘത്തെ അറിയിച്ചത്. സാറിന് ഇത്തരം ഏര്‍പ്പാടുകള്‍ക്ക് താല്‍പര്യമില്ലെന്ന് അര്‍ഷദ് വാര്‍സിയുടെ മാനേജരാണ് അറിയിച്ചത്. പണം തന്നാല്‍ എന്തിനും തയ്യാറുള്ളവരെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും, എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു സൗമ്യ ടാണ്ടന്റെ പ്രതികരണം.

ഫേസ്ബുക്ക്, ട്വിറ്റര്‍. ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കായി പ്രചാരണം നടത്തണമെന്നായിരുന്നു കോബ്രാ പോസ്റ്റുകാര്‍ താരങ്ങള്‍ക്കു മുമ്പില്‍വച്ച ആവശ്യം. 38 പേരാണ് സമ്മതമെന്ന് അറിയിച്ചത്. രണ്ട് ലക്ഷം മുതല്‍ അമ്പത് ലക്ഷം വരെയാണ് ഒരു സന്ദേശത്തിന് താരങ്ങള്‍ ആവശ്യപ്പെട്ടത്. ചിലര്‍ ബാങ്ക് അക്കൌണ്ടിലൂടെ പണം ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ക്ക് ബ്ലാക്കായാണ് പണം വേണ്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നോട്ടുനിരോധനത്തെ വാഴ്ത്തി പോസ്റ്റിട്ട ചില പ്രമുഖ വിരുതന്മാരും തനിക്ക് പണം ബ്ലാക്കായി മതിയെന്ന് ആവശ്യപ്പെട്ട വിവരം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

എന്തായാലും, കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷന്‍ കരോക്കെ സെലിബ്രിറ്റികളുടെ തനിനിറം നമുക്ക് മുമ്പില്‍ വെളിവാക്കിയിരിക്കുകയാണ്. ഇന്നലെ വരെ അവര്‍ നടത്തിയ സാമൂഹികമായ പ്രതികരണങ്ങളെ വിലയിരുത്താനും നാളെ മുതല്‍ വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ നേരിടാനും ജനത്തിനുള്ള കരുതല്‍ സന്ദേശമാണ് ഈ അന്വേഷണത്തിലൂടെ നല്‍കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (5 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (5 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (5 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (5 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (6 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (6 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (6 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (7 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (8 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (8 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (8 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (8 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends