അയ്യോ ഇനി ഞാന്‍ ബൈക്ക് ഓടിക്കില്ല...
യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ നിന്നും യാത്രയായതിനു ശേഷവും ഒബാമയെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു. റിപ്പബ്ലിക് ദിന പരേഡില്‍ ബിഎസ്എഫ് ജവാന്മാരുടെ മോട്ടോര്‍സൈക്കിള്‍ അഭ്യാസപ്രകടനങ്ങള്‍ കണ്ട് യുഎസ് ബരാക് ഒബാമയുടെ കണ്ണുതള്ളി. ഈ അഭ്യാസികളുടെ തകര്‍പ്പന്‍ പ്രകടനം ആകാംക്ഷാപൂര്‍വം ഒബാമയും ഭാര്യയും കാണുകയായിരുന്നു. അതിനു ശേഷമാണ് ഇനി ബൈക്കോടിക്കാനില്ലെന്ന് ഒബാമ പറഞ്ഞത്.
തിങ്കളാഴ്ച ഇന്ത്യ-യുഎസ് ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജവാന്മാരുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് ഒബാമയുടെ പ്രശംസ ലഭിച്ചത്.
രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ ബിഎസ്എഫിന്റെ ജാന്‍ബാസ് സംഘം ഓടുന്ന ബൈക്കുകളില്‍ മനുഷ്യ പിരമിഡുകള്‍ സൃഷ്ടിച്ചതും മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചതും ഒബാമയും ഭാര്യ മിഷേലും ആവേശത്തോടെ കണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ കാണിച്ചിരുന്നു. ബിഎസ്എഫ് സംഘത്തെ മിഷേല്‍ ആര്‍പ്പുവിളികളോടെ, തംപ്സ് അപ് നല്‍കിയാണ് പ്രോല്‍സാഹിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha