കാമുകിയുടെ കുഞ്ഞിനെ ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച കാമുകന് അറസ്റ്റില്‍
കാമുകിയ്ക്ക് മറ്റുള്ളവരുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ച് കാമുകന് കാമുകിയുടെ കുഞ്ഞിനെ കൊന്ന് പ്രതികാരം ചെയ്തു. മുംബൈ മാലദ് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ സന്ദീപ് ഭൈരെ(30)യാണ് തന്റെ കാമുകിയുടെ നാല് വയസുകാരനായ കുട്ടിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടത്. മുംബയിലെ ജോഗേശ്വരി സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഭര്‍ത്താവില്‍ നിന്നും അകന്ന ഭൈരെയുടെ കാമുകി തന്റെ നാലു വയസായ മകന്റെ കൂടെയാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച മാലദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗാര്‍ഡനില്‍ വച്ച് ഭൈരെയും കാമുകിയും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതോടെ ഇയാള്‍ മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാനാണ് ഇയാള്‍ തീരുമാനിച്ചത്. കുട്ടിയുമായി ചുറ്റിക്കറങ്ങി വരാമെന്ന് പറഞ്ഞ് ഇയാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ നിന്നും ജോഗേശ്വരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാള്‍ ചര്‍ച്ച്ഗേറ്റിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് കുട്ടിയെ തള്ളിയിട്ടു. ഇതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടാനൊരുങ്ങവെ, ട്രെയിന്‍ ചക്രം കയറിയിറങ്ങി കുട്ടിയുടെ കൈ അറ്റ് പോകുന്നത് കണ്ട് ഭയന്ന ഇയാള്‍ ആത്മഹത്യയില്‍ നിന്നും പിന്മാറുകയായിരുന്നു.
ട്രെയിന്‍ പോയതിന് ശേഷം കുട്ടിയെ ഭൈരെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ജീവന് രക്ഷിച്ചു. ഇപ്പോഴും ആശുപത്രിയിലെ ഐ.സി.യുവിലാണ് കുട്ടി.
ഭൈരെ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്കി. തന്റെ ചാരിത്ര്യത്തില്‍ സംശയാലുവായിരുന്ന ഭൈരെ തന്നെ സുഹൃത്തുക്കളോടു പോലും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha