കഷണ്ടിക്കാര്‍ക്ക് ഇനി വിഗ് വേണ്ട
കഷണ്ടിക്കാര്‍ക്ക് വിഗ് വെച്ച് നടക്കേണ്ട, കഷണ്ടിക്കാര്‍ക്ക് ഇനി സന്തോഷിക്കാം. കഷണ്ടിത്തലയില്‍ മുടി വളരാനുള്ള സാങ്കോതിക വിദ്യ സാന്‍ഫോര്‍ഡ് ബര്ണ്ഹാം റിസേര്‍ച്ച് സെന്ററിലെ പ്രഫ. അലക്സി ടെര്സ്കിഖ് കണ്ടുപിടിച്ചു. എലികളില്‍ നടത്തിയ പരീക്ഷണമാണത്തിലാണ് അദ്ദേഹം വിജയിച്ചത്. മനുഷ്യരുടെ മുടി എലികളുടെ കാലുകളില്‍ വളര്‍ന്നു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ മൂലകോശത്തിന്റെ സഹായത്താല്‍ എലികളുടെ കാലിലാണു മുടി വളര്‍ത്തിയെടുത്തത്. കാന്‍സര്‍ ചികിത്സയ്ക്കിടെ ലഭിച്ച ഫലങ്ങളാണു മുടിവളര്‍ത്തല്‍ ഗവേഷണത്തിലെത്തിയത്.
അതിനാല്‍ ഇനി ഏറെ വൈകാതെ മൂല കോശങ്ങള്‍ ഉപയോഗിച്ചു മനുഷ്യരിലും മുടി വളര്ത്താമെന്നാണു പ്രഫ. അലക്സി പറയുന്നത്. മൂലകോശങ്ങളില്‍നിന്നു രോമമൂലത്തിലെ ചെറു ഗ്രന്ഥി ഉണ്ടാക്കുന്നതിലാണു ഗവേഷകര്‍ വിജയിച്ചത്. 7.5 ലക്ഷം രൂപയാണ് ഇപ്പോള്‍ മുടി വളര്‍ത്തുന്നതിനുളള ചെലവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha