Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഈ അമ്മയെ മറന്നാലും അവരുടെ കൈപുണ്യം മറക്കില്ല... മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്ക് വച്ചുവിളമ്പിയ അമ്മ ദുരിതത്തില്‍

16 FEBRUARY 2015 10:05 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഒരു പക്ഷേ ഈ അമ്മയെ സൂപ്പര്‍ താരങ്ങള്‍ മറന്നിരിക്കാം. പക്ഷെ ഈ അമ്മ വച്ചുവിളമ്പിയ ഭക്ഷണത്തിന്റെ രുചി സൂപ്പര്‍ താരങ്ങളുടെ നാവില്‍ നിന്ന് പോയിട്ടുണ്ടാവില്ല. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ്‌ഗോപിയുടെയുമൊക്കെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്ന ആളാണ് പട്ടാമ്പിക്കാരി ലക്ഷ്മിക്കുട്ടിയമ്മ.
രണ്ട് വര്‍ഷം മുമ്പുവരെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളിലെ മെസ്സില്‍ ലക്ഷ്മി അമ്മയുണ്ടായിരുന്നു. എന്നാലിന്ന്, അര്‍ബുദം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇരുപതാം വാര്‍ഡിലാണ്. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും വകയില്ലാതെ വേദന കടിച്ചമര്‍ത്തി കിടക്കുന്നു. ടാക്‌സി ഡ്രൈവറായ മൂത്ത മകന്‍ മുരളി മാത്രമാണ് കൂടെ.

തൃശൂരിലെ അമലയിലായിരുന്നു മാസങ്ങളോളം. ശസ്ത്രക്രിയയ്ക്ക് ആറ് ലക്ഷം രൂപ വേണമെന്നറിഞ്ഞപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ രണ്ട് മാസം. അപ്പോഴേക്കും തൈറോയിഡിലെ രോഗബാധ ഹൃദയത്തിലേക്ക് വ്യാപിച്ചുകഴിഞ്ഞിരുന്നു. അടിയന്തര ശസ്ത്രക്രിയ പറഞ്ഞതോടെ കഴിഞ്ഞ 31ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രമേഹവും രക്തസമ്മര്‍ദ്ദവും കാരണം ശസ്ത്രക്രിയ പലവട്ടം മാറ്റിവച്ചു. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല മകന്‍ മുരളിക്ക്. കൈയിലുണ്ടായിരുന്ന കാശെല്ലാം അമ്മയ്ക്ക് മരുന്നു വാങ്ങിയും പരിശോധന നടത്തിയും തീര്‍ന്നു. പണിക്ക് പോയിട്ട് മാസങ്ങളാവുന്നു.

സിനിമാക്കാര്‍ക്കൊപ്പമായിട്ടും സമ്പാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല ഈ അമ്മയ്ക്ക്. വലിയ വലിയ താരങ്ങളുമായുള്ള അടുപ്പം മാത്രം. അമ്മയുടെ കൈയിലുള്ള ഫോണ്‍ നമ്പരില്‍ പലരേയും വിളിച്ചു. സംസാരിക്കാന്‍ പോലും നേരമില്ലായിരുന്നു പലര്‍ക്കും. ഇതിനിടയില്‍ ആരോ പറഞ്ഞറിഞ്ഞ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെത്തി. 25,000 രൂപയും നല്‍കി.
രോഗത്തിന്റെ അവശതയില്‍ ശരീരമാസകലം വിറയ്ക്കുമ്പോഴും പ്രിയതാരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ലക്ഷ്മി അമ്മയുടെ മുഖം പ്രസന്നമാകും. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചൊന്നും ഇവരെ അറിയിച്ചിട്ടില്ല. രോഗംമാറി വീണ്ടും സെറ്റിലെത്താനുള്ള മോഹമാണ് മനസില്‍. ഫെഫ്കയിലെ അംഗവും മലയാളം സിനി ടെക്‌നിഷ്യന്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടര്‍ബോര്‍ഡ് മെമ്പറുമായിരുന്നു. രോഗ വിവരമറിഞ്ഞിട്ടും ഫെഫ്ക ഭാരവാഹികളാരും തിരിഞ്ഞുനോക്കിയില്ല. പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും നല്‍കിയതുമില്ല.

ഭര്‍ത്താവ് ചെറുപ്പത്തിലേ മരിച്ചുപോയി. പിന്നെ  മൂന്ന് മക്കളെ ഹോട്ടലുകളില്‍ പാചകപ്പണിയെടുത്താണ് ഈ അമ്മ വളര്‍ത്തിയത്. അതിനിടെയാണ് അമ്മയുടെ കൈപ്പുണ്യം രുചിച്ചിട്ടുള്ള ചിലര്‍ വഴി സിനിമാ ലൊക്കേഷനിലെത്തുന്നത്. അടുക്കളത്തിരക്കിനിടയില്‍ ഒരു വടക്കന്‍ വീരഗാഥ, വധു ഡോക്ടറാണ് തുടങ്ങി ഏതാനും ചിത്രങ്ങളില്‍ മുഖം കാണിക്കുകയും ചെയ്തു.
രോഗങ്ങളില്‍ നിന്നും മുക്തിയാകാന്‍ സുമനസുകളായ താരങ്ങളുടെ സഹായത്തിനായി കേഴുകയാണ് ഈ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (8 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (8 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (8 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (8 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (9 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (9 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (9 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (9 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (9 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (10 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (11 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends