40 മണിക്കൂര്‍ തുടര്‍ച്ചയായി യോഗ അവതരിപ്പിച്ച് ഇന്ത്യക്കാരന്
29കാരനായ ഇന്ത്യക്കാരന്റെ മണിക്കൂറുകള്‍ നീണ്ട യോഗാഭ്യാസം കണ്ട് ചൈനയിലെ ഗിന്നസ് അധികൃതരുടെ ശ്വാസം നിലച്ചുപോയി. 40 മണിക്കൂര്‍ തുടര്‍ച്ചയായി യോഗ അവതരിപ്പിച്ച ഇന്ത്യന്‍ യുവാവ് സി.പി യോഗരാജിന് ഗിന്നസ് റെക്കോഡ്.
വെള്ളിയാഴ്ച ആരംഭിച്ച പ്രകടനത്തില്‍ 1500ലധികം ആസനങ്ങള്‍ ഈ ചെറുപ്പക്കാരന് കാഴ്ച്ചവച്ചു.
ഞായറാഴ്ച ഉച്ചവരെ നീണ്ട യോഗാഭ്യാസത്തിനൊടുവില്, ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസ് മുതല്‍ യോഗ അഭ്യസിക്കാന്‍ തുടങ്ങിയ ഇദ്ദേഹം 12 വയസായപ്പോള്‍ പരിശീലകനായി. 2003ലാണ് ഇയാള്‍ ഹോങ്കോംഗില്‍ എത്തുന്നത്.
ചൈനയില്‍ വച്ച് രണ്ടു മണിക്കൂര്‍ 40 മിനിറ്റ് തുടര്‍ച്ചയായി ശീര്‍ഷാസനവും 2011ല്‍ ഇന്ത്യയില്‍ വച്ച് ഓടുന്ന ബൈക്കിലിരുന്ന് 23 യോഗാസനങ്ങളും ഇയാള്‍ അവതരിപ്പിച്ചിരുന്നു. റെക്കോര്‍ഡ് നേടിയ യോഗരാജിനെ പ്രശംസിച്ച് ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്യുകയും ഹോങ്കോംഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha