എന്നെ എന്തു വേണമെങ്കിലും ചെയ്തോ; മുടി വെട്ടരുത് പ്ലീസ്... ടോം കരഞ്ഞുപോയി
മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിനിമാ താരം ടോം ചാക്കോ ഒരു കാര്യം മാത്രമാണ് പോലീസിനോട് അഭ്യര്‍ത്ഥിച്ചത്. എന്നെ എന്തു വേണമെങ്കിലും ചെയ്തോ പക്ഷെ മുടിയില്‍ മാത്രം തൊടരുത്.
തുടര്‍ച്ചയായ ചോദ്യം ചെയ്യലൊന്നും ടോമിനെ അലട്ടിയിരുന്നില്ല. താന്‍ നിരപരാധിയാണെന്ന ഉറച്ച ബോധ്യത്തോടെയായിയിരുന്നു അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അക്ഷോഭ്യനായി നേരിട്ടത്. എന്നാല്‍ മുടി വെട്ടുന്ന കാര്യം പറഞ്ഞപ്പോള്‍ താരത്തിന്റെ നിയന്ത്രണം വിട്ടു പോയി.
എന്നാല്‍ ടോമിന്റെ സങ്കടമൊന്നും വകവയ്ക്കാതെ ജയിലധികൃതര്‍ മുടി വെട്ടിക്കളഞ്ഞു. മുടിവെട്ടിയപ്പോള്‍ ടോം ചാക്കോ അറിയാതെ കരഞ്ഞുപോയി. അടുത്ത പടിയായി സിനിമാ താരത്തിന്റെ താടിയും വടിക്കും. ജയിലിലെ സാധാരണ നടപടിക്രമങ്ങളാണിതെന്നാണ് ജയിലധികൃതര്‍ പറയുന്നത്. അവിടെ സെലിബ്രറ്റീസും സാധാരണ കുറ്റവാളികളും തമ്മില്‍ വ്യത്യാസമില്ല.
കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ പുള്ളികളെ വൃത്തിയാക്കിയെടുക്കണം. ഇതിനു മുമ്പും പലരും മുടി വെട്ടുന്നതിനും താടി വടിയ്ക്കുന്നതിനും എതിരു നിന്നിട്ടുണ്ട്. താടി വടിയ്ക്കല്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ എതിര്‍പ്പുകള്‍ കണക്കിലെടുക്കും. പ്രശ്നമതല്ല. കോടതിയില്‍ ചെല്ലുമ്പോള്‍ വൃത്തിയും വെടുപ്പുമില്ലെന്നു തോന്നിയാല്‍ ജാമ്യം കിട്ടിയില്ലെന്നു വരും. അപ്പോള്‍ ഇവര്‍ തന്നെ മുടിവെട്ടാനും താടിവടിയ്ക്കാനും പറയുമെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha