കൊച്ചിയില്‍ ശസ്ത്രക്രിയയ്ക്ക് യന്ത്രമനുഷ്യനും
യന്ത്രമനുഷ്യന്റെ സഹായത്തോടെ ശസ്ത്രക്രിയകള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ചെയ്യാനുള്ള സംവിധാനം അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. ക്രിത്യതയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ന്യൂറോ സര്‍ജറികള്‍ക്ക് റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഏഷ്യ പെസിഫിക്കിലെ ആദ്യത്തെ ആരോഗ്യകേന്ദ്രമായി അമൃത മാറിയതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്യൂമര്‍, അപസ്മാരം, പാര്ക്കിന്സണ്, പക്ഷാഘാതം, എന്‍ഡോസ്കോപ്പി സര്‍ജറി തുടങ്ങിയ മസ്തിഷ്കത്തില്‍ നടത്തുന്ന എല്ലാ ശസ്ത്രക്രിയകള്‍ക്കും റോബോട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ശസ്ത്രക്രിയകളില്‍ ക്യത്യതയും സൂക്ഷ്മതയും ഉറപ്പ് വരുത്തുന്നതിന് ഇത് ഉപകരിക്കും.
റോബോട്ടുകള്‍ സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരമാണ് ശസ്ത്രക്രിയ നടത്തുക. ഗൈനക്കോളജി, യൂറോളജി, ഗാസ്ട്രോ ഇന്റസ്റ്റിനല്‍ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ക്കായും റോബോട്ടിക് സംവിധാനം അമ്യതയില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ റോബോട്ടിക് സര്‍ജിക്കല്‍ മെഷീനുകള്‍ സ്ഥാപിക്കും. റോബോട്ടിക് ശസ്ത്രക്രിയ ചെലവേറിയതാണെങ്കിലും രോഗികളില്‍ നിന്ന് തത്ക്കാലം കൂടുതല്‍ തുക ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. നട്ടെല്ല് സര്‍ജറിക്കും റോബോട്ട് സംവിധാനം ഏര്‍പ്പെടുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha