Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നത് ഭാഗ്യമായി.... വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു.ഓരോ അണുവിനെയും കീറിപ്പിളര്‍ക്കുന്ന സഹിക്കാനാവാത്ത കൊടിയ വേദന അനുഭവിച്ചു... ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്'....മാളവിക അയ്യരുടെ വൈറലായ കുറിപ്പ്...

21 FEBRUARY 2020 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അന്ന് കൈകളിലിരുന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ചപ്പോൾ എന്താണു സംഭവിക്കുന്നതെന്ന് മാളവിക അയ്യർ എന്ന 13 കരിക്ക് മനസ്സിലായിരുന്നില്ല. രാജസ്ഥാനിലെ ബിക്കാനീറില്‍ 2002 മെയ് 26നാണ് ഗ്രനേഡ് ആക്രമണത്തിലാണ് മാളവികയ്ക്ക് കൈകകൾ നഷ്ടമാകുന്നത്.

തന്‍റെ ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കു പറ്റിയ അബദ്ധവും അവള്‍ക്ക് വേദനയായിരുന്നു നല്‍കിയത്. എന്നാല്‍ പിന്നീട് അത് അത്ഭുത വിരലായി മാറിയതിന്‍റെ അനുഭവവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു മാളവിക.

'ബോംബ് വീണ് എന്റെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിപ്പോള്‍ എന്‍റെ ജീവന്‍ രക്ഷിക്കാനുള്ള തിരക്കില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു ഡോക്ടര്‍മാര്‍. അങ്ങനെയാണ് വലതുകൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ അബദ്ധം പറ്റുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാംസം തുന്നിച്ചേർക്കാതെയാണ് അവർ വലതുകൈ വച്ചുകെട്ടിയത്.

വേദനകൊണ്ട് പുളഞ്ഞ ഞാൻ മരണം നേരിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. എന്നാൽ അദ്ഭുതം എന്നു പറയാം, വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു. ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്' - മാളവിക കുറിച്ചു.

‘അസ്ഥിവിരൽ’ എന്ന് അതിനെ സ്നേഹത്തോടെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം എന്നും മാളവിക പറയുന്നു. മാളവികയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തു.

അറ്റുപോയ കൈപ്പത്തിക്കുമേല്‍ റബ്ബര്‍ബാന്‍ഡുകൊണ്ട് പേനവച്ചുകെട്ടിയാണ് മാളവിക അക്ഷരങ്ങളെ മെരുക്കിയെടുത്തത് . പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായാണെഴുതിയത്. അഞ്ഞൂറില്‍ 483 മാര്‍ക്ക് നേടിയ അവള്‍ക്കായിരുന്നു ആ ബാച്ചില്‍ ഒന്നാം റാങ്ക്

വിജയത്തിന്‍റെ പടവുകള്‍ ഒന്നൊന്നായി അവള്‍ ചവിട്ടിക്കയറി. ഉപരിപഠനത്തി നായി ദില്ലിയിലെത്തിയ മാളവിക സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് എക്കണോമിക്സില്‍ ബിരുദധാരി യായി. തുടര്‍ന്ന് ഡെല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് എം ഫിലും നേടി.

2012ലെ എറ്റവും മികച്ച എം ഫില്‍ തിസിസി നുള്ള പ്രത്യേക പുരസ്കാരവും അവള്‍ക്കായിരുന്നു. Attitude of undergraduate students towards differently-abled individuals എന്ന വിഷയത്തില്‍ പി എച്ച് ഡി നേടിയ മാളവിക അങ്ങനെ ഡോ. മാളവിക അയ്യര്‍ ആയി

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി..  (4 minutes ago)

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (9 minutes ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (58 minutes ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (1 hour ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (1 hour ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (2 hours ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (2 hours ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (2 hours ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (3 hours ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (3 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (3 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (4 hours ago)

Malayali Vartha Recommends