കാണാതെ പോയ തന്റെ പൊന്നോമനയുടെ അവസ്ഥ കണ്ട് അഞ്ച് വയസുകാരിയുടെ മനസ് തകര്‍ന്നു
കുഞ്ഞുങ്ങളുടെ കരച്ചില് മനുഷ്യത്വമുള്ള ഒരാള്‍ക്കും താങ്ങാന്‍ കഴിയില്ല. അടുത്തിടെ സിറിയയില്‍ ചിത്രമെടുക്കാന്‍ ക്യാമറ ഉയര്‍ത്തിയ ഫോട്ടോഗ്രാഫറോട് എന്നെ കൊല്ലല്ലേ....എന്ന് പറഞ്ഞ് കീഴടങ്ങി നിന്ന ആ കുരുന്നിന്റെ മുഖം ഇപ്പോഴും പലരും ഓര്‍ക്കുന്നു. അത് പോലെ തന്നെയാണ് തന്റെ വളര്‍ത്തു നായയെ കാണാതെ പോയ അഞ്ചു വയസുകാരിയുടെ ദയനീയ മുഖം വേദനിപ്പിക്കുന്നതാണ്. കുറെ നാളായി അഞ്ചു വയസുകാരി തന്റെ നായയെ അന്വേഷിച്ച് നടക്കുകയാണ്.
കാണാതെ പോയ തന്റെ വളര്‍ത്തു നായയെ അവസാനം തിന്നാന്‍ പാകത്തിന് പൊരിച്ചുവച്ചിരിക്കുന്ന രീതിയില്‍ കണ്ട അഞ്ചുവയസുകാരി നെഞ്ചുപൊട്ടി കരയുന്ന ചിത്രമാണ് ലോകത്തെ ഇപ്പോള്‍ വേട്ടയാടുന്നത്. വിയറ്റ്നാമില്‍ നിന്നുള്ള ഈ ചിത്രം ഇപ്പോള്‍ ലോകമെമ്പാടു വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. ഫ്ലവര്‍ എന്നാണ് ആ നായയുടെ പേര്. നോര്‍ത്തേണ്‍ വിയറ്റ്നാമിലെ എല്ലായിടങ്ങളിലും ഫ്ലവറിനെ തേടി ഈ പിഞ്ചു കുഞ്ഞ് അന്വേഷിച്ച് നടന്നു. പെട്ടെന്നൊരു ദിവസം നായയെ കാണാതായതോടെ ആ കുരുന്ന് മനസ് വളരെയധികം സങ്കടപ്പെട്ടു.
വിയറ്റ്നാം തെരുവിലെ ഡോഗ് മീറ്റ് സ്റ്റാളിനു മുന്നിലൂടെ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവള് ആ കാഴ്ച്ച കാണുന്നത്. വളരെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച്ച. കഴിക്കാന്‍ പാകത്തിന് പൊരിച്ചു വച്ചിരിക്കുന്ന നായ തന്റെ ഫ്ലവറാണെന്ന് പെണ്‍കുട്ടി തിരിച്ചറിയുകയായിരുന്നു. ആ കാഴ്ച്ച കണ്ടതോടെ അവള് കരഞ്ഞ് പോവുകയായിരുന്നു അവള് നായയുടെ സമീപത്ത് നിന്ന് കരയുന്ന ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ലക്ഷകണക്കിന് പേര് ഈ ഫോട്ടോ കണ്ട് കഴിഞ്ഞു. കൊറിയ, വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ പട്ടിയിറച്ചി വിശിഷ്ട വിഭവമാണ്. മിക്കയിടങ്ങളിലും നായ്ക്കളെ മോഷ്ടിച്ച് കൊണ്ട് പോയിട്ടാണ് പാകം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha