Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ

02 MAY 2024 02:44 PM IST
മലയാളി വാര്‍ത്ത

മേയർ കണ്ടക്ടർ തർക്കത്തിൽ സച്ചിൻ ദേവ് ബസിൽ കയറിയിട്ടേ ഇല്ലെന്നായിരുന്നു സൈബർ സഖാക്കൾ വിശദീകരിച്ചിരുന്നത്. ആ മെമ്മറി കാർഡ് മോഷ്ടിച്ചത് യദുവായിരിക്കാമെന്ന് പോലും പറഞ്ഞു വച്ചു.  പറഞ്ഞു വച്ചു. എന്നാൽ ഡിവൈഎഫ് ഐയുടെ ഇന്ത്യയിലെ ഏറ്റവും പ്രധാന നേതാവ് തന്നെ ഈ വാദത്തെ തള്ളുകയാണ്. 

എഎ റഹിം സിപിഎമ്മിന്റെ രാജ്യസഭാ അംഗം കൂടിയാണ്. എല്ലാ അർത്ഥത്തിലും പാർട്ടി പ്രോട്ടോകോളിലെ പ്രധാനി. അങ്ങനൊരു നേതാവാണ് സച്ചിൻ ദേവ് ബസിൽ കയറിയെന്ന് പറയുന്നത്. ഡ്രൈവറെ ഭാര്യ തടഞ്ഞിടുമ്പോൾ ബസിൽ എംഎൽഎ കയറിയത് ടിക്കറ്റ് എടുക്കാനാണെന്നും റഹിം വിശദീകരിച്ചു. ഇതോടെ ബസിനുള്ളിലെ സിസിടിവിയിലെ മെമ്മറി കാർഡ് മോഷണത്തിൽ ദൂരൂഹത കൂടുകയാണ്.

ആ സിസിടിവി ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവശ്യം എന്തായിരുന്നുവെന്ന് വ്യക്തമാകുമായിരുന്നു. ടിക്കറ്റ് ചോദിച്ചതാണോ യാത്രക്കാരെ ഇറക്കി വിട്ടതാണോ എന്നും തെളിയുമായിരുന്നു. എംഎൽഎയുടെ നിരപരാധിത്വം തെളിയാനുള്ള അവസരമാണ് നഷ്ടമായത്. അതിനിടെയാണ് ഈ ബസിലെ കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നത്. തന്റെ അയൽവാസിയാണ് ഈ കണ്ടക്ടർ എന്ന് റഹിം തന്നെ സമ്മതിക്കുന്നത്. ഇതോടെ ആ മെമ്മറി കാർഡിനെ ഒളിപ്പിച്ചത് യദുവാകാനുള്ള സാധ്യത കുറവാണ്. ബസിലെ മോഷണം ബോധപൂർവ്വം തന്നെയെന്ന ചർച്ചയും ഉയരുന്നത്. ഏതായാലും റഹിമിന്റേതയി പുറത്തു വന്നത് മേയറെ പ്രതിരോധത്തിലാക്കും വെളിപ്പെടുത്തലാണ്.

ഇതോടെ കൂടുതൽ ദുരൂഹതകളിലേക്ക് കേസ് നീങ്ങും. യദു കോടതിയിൽ പോയാൽ ഈ വെളിപ്പെടുത്തൽ എല്ലാം വലിയ ചർച്ചയാകും. അതിനിടെ ബസിലെ യാത്രക്കാരിൽ നിന്നും സച്ചിൻ ദേവിന് അനുകൂല മൊഴി എടുക്കാനും ശ്രമം സജീവമാണ്. ഭാര്യ തടഞ്ഞിട്ട ബസിൽ സച്ചിൻ ദേവ് കയറിയത് ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാനെന്ന വിചിത്ര വാദമാണ് റഹിമിലൂടെ പുറത്തു വരുന്നത്.

നേരത്തെ ബസിന് കുറകെ കാറിട്ടില്ലെന്ന് മേയർ പരസ്യമായി പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ബസിനെ തടയും വിധം കാറിട്ട ചിത്രവും പുറത്തു വന്നു. ഇതോടെ യദുവിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടഞ്ഞുവെന്നും വ്യക്തമായി. എന്നിട്ടും കെ എസ് ആർ ടി സി പൊലീസിൽ പരാതി നൽകിയില്ല. ഇതിനെല്ലാം കാരണം രാഷ്ട്രീയ സ്വാധീനമാണ്. മെമ്മറി കാർഡും സിസിടിവിയും എല്ലാം ഒളിപ്പിക്കാനും ശ്രമിച്ചു. അങ്ങനെ ഭരണകൂട അട്ടിമറിയിലേക്ക് വിരൽ ചൂണ്ടുന്ന വെളിപ്പെടുത്തലുകളാണ് ഈ കേസിൽ പുറത്തു വരുന്നത്.

അതിനിടെ കെഎസ്ആർടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങൾ സ്റ്റോർ ചെയ്യുന്ന മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസും സജീവമാണ്. തമ്പാനൂർ ബസ് ടെർമിനലിൽ വച്ചാണ് മെമ്മറി കാർഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മെമ്മറി കാർഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. തമ്പാനൂർ ബസ് ടെർമിനലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. ജീവനക്കാരുടെ മൊഴിയുമെടുക്കും.

അതേസമയം, കെഎസ്ആർടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്റോൺമെന്റ് എസിപിക്ക് നിർദ്ദേശം നൽകി. പരാതിയിൽ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ. മേയറുടെ പരാതിയിലെ സൈബർ ആക്രമണ കേസുകളിൽ വൈകാതെ അറസ്റ്റ് ഉണ്ടാകും. ഇതിനിടെയാണ് റഹിമിന്റെ വെളിപ്പെടുത്തൽ പുറത്തു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (18 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (49 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

Malayali Vartha Recommends