Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി


മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...


നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...


‘എന്റെ മകന്‍ വന്നിട്ടുണ്ട്’... രാഹുലിനെ ചേര്‍ത്തുപിടിച്ച് തലോടുന്ന വയോധികയുടെ വീഡിയോയിൽ വിറളിപിടിച്ച് അക്കൂട്ടർ: വിമർശിച്ച് സീമ ജി നായർ...

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....

02 MAY 2024 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

മാർക്കോക്കു ശേഷം കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്‌ലാന്റിൽ ആരംഭിച്ചു .

ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു...

നവാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചര്‍ച്ചയാകുന്നു. കഴിഞ്ഞ 26ന് തീയേറ്ററിലെത്തിയ ചിത്രം ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അടിയുറച്ച മത വിശ്വാസങ്ങള്‍ നിസഹായയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തെറിയുമ്പോള്‍ അവള്‍ വിശ്വസിച്ച വേദഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പകര്‍ന്നു കിട്ടിയതും മൂടിവെയ്ക്കപ്പെട്ടതുമായ ഒരു വലിയ സത്യം 'ഫസഖ്' അവള്‍ക്ക് തുണയാവുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതകള്‍ നിറഞ്ഞ മള്‍ട്ടി ജോണര്‍ പൊളിറ്റിക്കല്‍ ത്രില്ലെര്‍ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

സത്താറിനെക്കാള്‍ പ്രായം കൂടുതലായിരുന്നെങ്കിലും കുട്ടിക്കാലം മുതല്‍ അവന്‍റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവളായിരുന്നു സാഹിബ. സാത്താറിന്‍റെ രാഷ്ട്രീയ നിലപാട്, സാഹിബയുടെ വാപ്പയായ ഹൈദറിന്‍റെ കടുത്ത മത വിശ്വാസത്തിന് തീര്‍ത്തും എതിരായിരുന്നു. മാത്രമല്ല കുട്ടിക്കാലത്തുള്ള ഉമ്മയുടെ വിയോഗ ശേഷം തനിക്ക് വേണ്ടി മാത്രം ജീവിച്ച വാപ്പയെ ധിക്കരിക്കാന്‍ സാഹിബയ്ക്ക് കഴിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ സാഹിബ അഷറഫിന്‍റെ ഭാര്യയാകുന്നത് സാത്താറിന് കണ്ട് നില്‍ക്കേണ്ടി വന്നു.

മത ഭ്രാന്തിന്‍റെ പൈശാചികത ഭര്‍ത്താവിന്‍റെ രൂപത്തില്‍ അവളെ വേട്ടയാടിയപ്പോള്‍ മത നിയമം അനുശാസിച്ചിരുന്ന ഫസഹ് ചൊല്ലി അവള്‍ തന്‍റെ ഭര്‍ത്താവിനെ ഒഴിവാക്കി. അപ്പോഴും തന്നെ സ്വീകരിക്കാന്‍ സത്താര്‍ ഒരുക്കമായിരുന്നിട്ടു പോലും ഒരു രണ്ടാം കെട്ടുകാരിയായി അവന്‍റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ സാഹിബയ്ക്ക് ആകുമായിരുന്നില്ല. തന്‍റെ വാപ്പയുടെ അടിയുറച്ച മത വിശ്വാസങ്ങളും സാത്താറിന്‍റെ വീട്ടുകാരുടെ എതിര്‍പ്പും അവളുടെ തീരുമാനത്തിന് ആക്കം കൂട്ടിയിരുന്നു.

പുതുമുഖം വിഹാന്‍ വിഷ്ണു നായകനായ സത്താറിനെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ അറം എന്ന ചിത്രത്തിലൂടെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച തമിഴകത്ത് ശ്രദ്ധേയയായ സുനലക്ഷ്മിയാണ് നായികയായ സാഹിബയെ അവതരിപ്പിക്കുന്നത്. ടി എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്, സാഗര്‍ അയ്യപ്പനാണ് ചായാഗ്രഹണം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

ടി. എം. പ്രൊഡക്ഷന്‍റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡി. ഒ. പി: സാഗര്‍ അയ്യപ്പന്‍, എഡിറ്റിംഗ്: ഹരി രാജ ഗൃഹ. കഥ, സംവിധാനം: മുജീബ് ടി. മുഹമ്മദ്. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ജോജി തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ. എസ്. ചിത്ര, മുരുകന്‍ കാട്ടാക്കട, സിയാഉല്‍ ഹക്ക് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. പശ്ചാത്തല സംഗീതം: വിഷ്ണു വി ദിവാകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ...  (13 minutes ago)

സര്‍ക്കാരിനെതിരെ കോൺ​ഗ്രസിന്റെ പ്രക്ഷോഭം.  (26 minutes ago)

ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (47 minutes ago)

പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു.  (1 hour ago)

കരകുളം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്...  (1 hour ago)

പുതിയ വാഹനം സ്വന്തമാക്കാൻ ആവശ്യമായ ധനസഹായം കുടുംബാംഗങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി  (1 hour ago)

കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി  (1 hour ago)

ഒക്ടോബര്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി ഡൽഹിയിൽ  (1 hour ago)

ഡ്രൈവർക്ക് പരിക്ക്  (1 hour ago)

കൂടുതൽ എണ്ണ ഒഴിക്കും എന്ന് ഭീഷണിയും  (2 hours ago)

കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്,  (2 hours ago)

യുഎസ് നിയമനിർമ്മാതാക്കൾ  (2 hours ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ  (2 hours ago)

പിടിച്ചെടുത്ത് ഐഡിഎഫും ഷിൻ ബെറ്റും  (2 hours ago)

Malayali Vartha Recommends