രണ്ട് പേര് ചേര്‍ന്ന് മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന് മോഡല്‍ പൂജ മിശ്ര
മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തെന്ന് റിയാലിറ്റി ഷോ താരവും മോഡലുമായ പൂജ മിശ്ര പറഞ്ഞു. രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൂജ പോലീസിനോട് പരാതി നല്‍കിയിട്ടുള്ളത്. ഉദയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് തന്നെ മയക്കുമരുന്ന് നല്കിയ ശേഷം രണ്ടു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് പൂജയുടെ പരാതി. പൂജ അംബമത പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ഐപിസി 354 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിഎസ്പി ഗോപാല്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്.
ഉദയ്പൂരില്‍ ഒരു പരിപാടിയ്ക്കായി എത്തിയ പൂജയ്ക്ക് ചൊവ്വാഴ്ച രാത്രിയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം താനൊരു പാനീയം കുടിച്ചെന്നും പിന്നീട് റൂമിലെത്തിയ ഉടന്‍ ഉറങ്ങിപ്പോവുകയായിരുന്നെന്നും പൂജയുടെ പരാതിയില്‍ പറയുന്നു. രാവിലെ എണീറ്റപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നതെന്നും അവര്‍ പറയുന്നു.
തന്റെ ആഭരണങ്ങളും പണവും കളവ് പോയതായും മോഡലിന്റെ പരാതിയില്‍ പറയുന്നുണ്ട്. ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ, സോനാക്ഷിയുടെ അമ്മ പൂനം സിന്‍ഹ, നടി ഇഷ കോപീക്കര്, ഇഷയുടെ ഭര്‍ത്താവ് ടിമ്മി നാരംഗ് എന്നിവര്‍ തനിക്കെതിരെ ഗൂഢാലോച നടത്തിയതായി പൂജ മിശ്ര ആരോപിക്കുന്നുണ്ട്. പൂജ മുമ്പ് ടിമ്മി നാരംഗിന് എതിരെ പീഡനത്തിന് പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha