Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയത് 17000 കിലോ ഈന്തപഴം; ഈന്തപഴം എത്തിച്ചത് കോണ്‍സുലേറ്റ് ജനറലിന്റെ സ്വന്തം ആവശ്യത്തിന്, അതും മൂന്നരവര്‍ഷത്തനിടെ; എത്തിയത് ഈന്തപഴം തന്നെയാണോ; കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

14 SEPTEMBER 2020 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നയതന്ത്രപാക്കേജ് വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിനും ബന്ധമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ സാധുകരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ സ്വന്തം ആവശ്യത്തിന് ഇറക്കുമതി ചെയ്തത് 17000 കിലോ ഈന്തപഴം. അതും മൂന്നര വര്‍ഷം കൊണ്ട്. യു.എ.ഇ. കോണ്‍സുലേറ്റ് 2016 ഒക്ടോബറില്‍ തുടങ്ങിയശേഷം ഏറ്റവുമധികം വന്നത് ഈന്തപ്പഴമാണെന്നു കണ്ടെത്തി. കോണ്‍സുല്‍ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരില്‍ 17,000 കിലോഗ്രാമാണ് യു.എ.ഇ.യില്‍നിന്ന് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ എല്ലാ കോണ്‍സുലേറ്റുകളുടെയും നയതന്ത്ര ഇറക്കുമതികള്‍ അന്വേഷിക്കാന്‍ കസ്റ്റംസിനു നിര്‍ദ്ദേശം. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗേജുകള്‍ സംശയമുനയിലായതിനെത്തുടര്‍ന്നാണിത്.

മൂന്നരവര്‍ഷത്തിനിടെ ഒരാളുടെയോ കോണ്‍സുലേറ്റിന്റെയോ ആവശ്യത്തിന് ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വഭാവികതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ ആവശ്യത്തിന് വിദേശത്തുനിന്ന് എന്തുകൊണ്ടുവരാനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്രയധികം അളവിലെത്തുന്ന സാധനം 'വാണിജ്യ ആവശ്യത്തിന്' എന്നാണ് കസ്റ്റംസ് കണക്കാക്കുക. ഇതിന് വിലയുടെ 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി നിലവില്‍ അടയ്ക്കണം. ഇതിനു തയ്യാറായില്ലെങ്കില്‍ പിടിച്ചുവെയ്ക്കുകയാണു ചെയ്യാറുള്ളത്. കോണ്‍സുലേറ്റിലെ എല്ലാവരും വീതംവെച്ചു എന്ന് അവകാശപ്പെട്ടാല്‍പ്പോലും ഇത്രയധികം ഈന്തപ്പഴം എത്തിയെന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റ് എന്ത് അറിയിപ്പാണ് നല്‍കിയതെന്ന് ഞങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വന്തം ആവശ്യത്തിനെന്ന പേരില്‍ വന്നത് പുറത്തേക്കു നല്‍കരുതെന്നാണു നിയമം. പുറത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതിയടയ്ക്കണം. സാധാരണഗതിയില്‍ അന്താരാഷ്ട്ര കരാറനുസരിച്ച് കോണ്‍സുല്‍ജനറലോ കോണ്‍സുലേറ്റുകളോ വിദേശമന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളോ പുറമേനിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് നികുതി ഈടാക്കാറില്ല. വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടേറിയറ്റുകള്‍ വഴിയാണ് നികുതി ഒഴിവാക്കി കൊടുക്കാറുള്ളത്. മന്ത്രാലയ സെക്രട്ടേറിയറ്റുകള്‍ ഇല്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഈ ചുമതല സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസിനാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് നയതന്ത്ര ബാഗേജുകള്‍ക്ക് നികുതി ഒഴിവാക്കിനല്‍കാന്‍ ആവശ്യം വന്നിരുന്നില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യത്തിനെന്ന പേരില്‍ ഭക്ഷണവസ്തുക്കള്‍, ശൗചാലയ ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കം നയതന്ത്ര ബാഗേജായി എത്തിയിട്ടുണ്ട്. ഇതെല്ലാം ശരിയാണോ എന്നതിലാണ് അന്വേഷണം. തിരുവനന്തപുരത്തെ മറ്റു കോണ്‍സുലേറ്റുകള്‍ ഇത്തരം ഇറക്കുമതിയുടെ വിവരങ്ങള്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസില്‍ അറിയിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കാര്‍ഗോ ക്ലിയറന്‍സിന് സംസ്ഥാനത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ വേണമെന്ന ചട്ടം യു.എ.ഇ കോണ്‍സുലേറ്റ് പാലിക്കാറില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം നേരത്തെ സര്‍ക്കാരിനെ അറിച്ചിരുന്നു. മാര്‍ച്ച് 23ന് വല്ലാര്‍പാടം ടെര്‍മിനലില്‍ വന്ന ബാഗേജ് കസ്റ്റംസില്‍ നിന്ന് കഌയര്‍ ചെയ്ത് കിട്ടിയതിന്റെ തെളിവുകളോടെയാണ് വിവരങ്ങല്‍ കൈമാറിയത്. 20 ലക്ഷം രൂപ വരെ വിലവരുന്ന നയതന്ത്ര ബാഗ്ഗേജുകലുടെ ക്ലിയറന്‍സിന് നികുതി ഇളവ് ലഭിക്കാന്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. പക്ഷേ ഇതൊന്നും യു.എ.ഇ കോണ്‍സിലേറ്റ് പാലിച്ചിരുന്നില്ല. ഇതിനിടെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ അനുമതി തേടിയിരുന്നു. പക്ഷേ ഇതുവരെ അന്വേഷണ സംഘത്തിന് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (1 hour ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (1 hour ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (1 hour ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (1 hour ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (1 hour ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (1 hour ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (2 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (2 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (2 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (2 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (2 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (2 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (2 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (2 hours ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (2 hours ago)

Malayali Vartha Recommends