Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

കാത്തിരുന്ന് സൈന്യം കൊടുത്ത പണി; എഴുനേല്‍ക്കാന്‍ വിഷമിച്ചു ചൈന; ഇന്ത്യ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കിയത്!; ഇന്ത്യന്‍ നീക്കത്തില്‍ ഞെട്ടല്‍ മാറാതെ ചൈന: ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യ നീക്കം തന്ത്രപരം

14 SEPTEMBER 2020 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പങ്ങൊങ് സൊ മേഖലയിലെ തന്ത്ര പ്രധാനമായ ഉയര്‍ന്ന പ്രദേശങ്ങള്‍ പ്രത്യാക്രമണത്തിലൂടെ കീഴടക്കി കൊണ്ടുള്ള ഇന്ത്യന്‍ നീക്കത്തിന്റെ ഞെട്ടല്‍ ചൈനക്ക് ഇതുവരെ മാറിയിട്ടില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ അവരുടെ കൈ വിട്ടു പോയിരുന്നു. ഇന്ത്യ കാണിച്ച ദീര്‍ഘ വീക്ഷണത്തിലും കുശാഗ്രതയിലും അല്പം ഒന്ന് അതിശയിച്ചും ചെറുതായി ഭയപ്പെട്ടും നില്‍ക്കുകയാണ് ചൈനീസ് സേന. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇത്തരത്തിലുള്ള പ്രത്യാക്രമണം പെട്ടെന്ന് ഒരു ദിവസം കൊണ്ടുണ്ടായതല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൈന്യം. കൃത്യമായ വിലയിരുത്തലുകളോടെ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ എടുത്തു ചൈനയുടെ ഓരോ നീക്കവും സൂക്ഷ്മമായി പഠിച്. ആഘാതങ്ങളെയും പ്രത്യാഘാതങ്ങളെയും സൂക്ഷ്മമായി വിലയിരുത്തിയാണ് സൈന്യം ഈ നീക്കം നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ചൈന അതിര്‍ത്തിയില്‍ കളിക്കുന്ന വൃത്തികെട്ട കളിക്ക് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി പറയുവാനും അവരെ അടിച്ചിരുത്തുവാനും ഇന്ത്യക്കു കഴിയുമെന്ന് ചൈനയെ നമ്മള്‍ പ്രവൃത്തിച്ചു മനസ്സിലാക്കി കൊടുത്തു. ഏതാണ്ട് ഒരു മാസത്തോളം നമ്മള്‍ മുന്നൊരുക്കം നടത്തിയിരുന്നു. ഈ സമയത്തൊക്കെ ഞങ്ങളാണ് വലിയ ബുദ്ധിമാന്മാരെന്ന് വിചാരിച്ചു കളിയറിയാതെ ആട്ടം കാണുകയായിരുന്നു ചൈനീസ് മണ്ടന്മാര്‍. അല്ലെങ്കില്‍ നമ്മളെ കുറിച്ച് അവര്‍ക്കു വലുതായി വലിയ ധാരണ ഉണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍. ഏതായാലും ഇന്ത്യ കൊടുത്ത അടിയുടെ കറക്കത്തില്‍ നിന്നും ചൈന ഇത് വരെ നേരെ നിന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

തന്ത്രപരമായ ഉയരങ്ങള്‍ കൈവരിക്കാനുള്ള പ്രവര്‍ത്തനത്തിനങ്ങള്‍ക്ക് ഏകദേശം ഒരു മാസത്തെ ശ്രദ്ധാപൂര്‍വമായ ആസൂത്രണം വേണ്ടിവന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തിയിലെ സേനാ പിന്മാറ്റം സംബന്ധിച്ച് ചൈന ഒരിക്കലും നെറി കാണിച്ചുള്ള ശീലം ഉള്ളവന്‍ അല്ലെന്നു തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ ഈ പ്രവര്‍ത്തനത്തിന് ദില്ലിയില്‍ നിന്ന് രാഷ്ട്രീയ പിന്തുണയും ഉണ്ടായിരിന്നു. മുന്‍പേ നിലവില്‍ വന്ന കരാര്‍ ഉണ്ടായിരുന്നിട്ടും, ഗോഗ്ര പോസ്റ്റ്, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന വിസമ്മതിച്ചു, ഓഗസ്റ്റ് രണ്ടിന് നടന്ന യോഗത്തില്‍ പാങ്കോംഗ് ത്സോയുടെ വടക്കന്‍ കരയില്‍ ഇന്ത്യന്‍ പ്രദേശം ലംഘിച്ചുവെന്ന് അംഗീകരിക്കാന്‍ പോലും ചൈന വിസമ്മതിച്ചു, ഇത് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചു തങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയില്‍ ചൈന കോലിട്ടടിക്കുന്ന പോലെ ആയിരിന്നു. അതോടു കൂടി ഇവന്മാരോട് ഇനി സംസാരിച്ചിട്ട് കാര്യമൊന്നും ഇല്ലെന്നും ഇവന്മാര്‍ക്ക് മനസ്സിലാകുന്ന കളി കയ്യാങ്കളി മാത്രമാണെന്നും തീരുമാനം എടുക്കുകയായിരുന്നു ഇന്ത്യന്‍ ആര്‍മി. അതിനാല്‍, എല്‍എസിയില്‍ തന്ത്രപരമായ ഉയരങ്ങള്‍ കൈവശപ്പെടുത്താനും സ്വന്തം കളിയില്‍ ചൈനയെ തോല്‍പ്പിക്കാനും സൈന്യം ഒരു പദ്ധതി തയ്യാറാക്കി.

കരസേനയിലെ ഒരു ഉന്നത സ്രോതസ്സിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപോര്‍ട്ട് ചെയ്തു, 'എല്ലാ നടപടികള്‍ക്കും പദ്ധതികള്‍ മുന്‍പേ തയ്യാറാണ്, എന്നാല്‍ അതു പക്ഷെ വളരെ കുറച്ച് ആളുകളുമായി മാത്രമേ പങ്കിടുകയുള്ളു . 'ചര്‍ച്ചകള്‍ പരാജയപ്പെടുമ്പോള്‍ അല്ല ആസൂത്രണം ആരംഭിക്കുന്നത് ചര്‍ച്ചകള്‍ പരാജയപ്പെട്ടാലും ഇല്ലെങ്കിലും പദ്ധതികള്‍ സൈന്യത്തിന്റെ കയ്യില്‍ തയ്യാറാണ്, സമാന്തരമായി ഒന്നിലധികം പദ്ധതികള്‍ സൈന്യം ഒരുമിച്ചു തയ്യാറാക്കുന്നു'. അവ എപ്പോള്‍ കളിക്കും, കളിക്കേണ്ട സാഹചര്യം വരുമോ എന്നത് മാത്രമാണ് ചോദ്യം. 'ഇത് സംഭവിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, ഈ പ്രത്യേക പ്രവര്‍ത്തനത്തിന് ഗൗരവം വര്‍ധിച്ചുതുടങ്ങി. അവതരണങ്ങള്‍ നല്‍കാന്‍ ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ സ്ഥിരമായി ഇവിടെയെത്തി തുടങ്ങി . ഞങ്ങള്‍ക്ക് ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു എന്നാല്‍ പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു.

അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'ഉന്നത ഉദ്യോഗസ്ഥരും ഫീല്‍ഡ് ഓഫീസര്‍മാരും മുന്നൊരുക്കങ്ങള്‍ക്കായി ഇരുന്നു. ചൈനീസ് ദൗര്‍ബല്യങ്ങളും നമ്മുടെ ശക്തിയും ഞങ്ങള്‍ താരതമ്യത്തിന് വിധേയമാക്കി. തന്ത്രപരമായ നേട്ടത്തിന്റെ സ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്തു. അവ നേടുന്നതിനുള്ള തന്ത്രങ്ങള്‍ നടപ്പാക്കി. അവസാനത്തെ വിശദാംശങ്ങളിലേക്ക് ഓരോ നീക്കവും മാപ്പുചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് തൊട്ടുമുമ്പ്, കൂടിയാലോചന നടത്തി. പൂര്‍ണ്ണ രഹസ്യമായി ഇതെല്ലാം ചെയ്യാന്‍ ഒരു മാസത്തോളമെടുത്തു. ലഡാക്കില്‍ ഉണ്ടായേക്കാവുന്ന കടുത്ത തണുപ്പിനെക്കാള്‍ തൊട്ടുമുന്‍പാണ് ഇന്ത്യ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയത്. യഥാര്‍ത്ഥ നടപടികള്‍ കൈകൊള്ളുന്നതിനു മുമ്പ് സെപ്റ്റംബര്‍ ആരംഭം വരെ കാത്തിരിക്കാനുള്ള നീക്കം തന്ത്രപരമായിരിന്നു . വരുന്ന മാസങ്ങളോട് കൂടി ലഡാക്ക് കടുത്ത ശൈത്യകാലത്തേക്ക് നീങ്ങും, . കനത്ത മഞ്ഞുവീഴ്ച ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ള ഏതെങ്കിലും സൈനിക തന്ത്രങ്ങള്‍ക്ക് അനുയോജ്യമല്ല.

ലഡാക്കിലെ ഏറ്റവും തണുപ്പുള്ളതും കഠിനവുമായ ശൈത്യകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കു യാതൊരു വിധ പരിചയക്കുറവും ഇല്ല , എന്നാല്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ശൈത്യകാലത്ത് ഫലത്തില്‍ പ്രവര്‍ത്തനരഹിതമാകും. വേനല്‍ക്കാല മാസങ്ങള്‍ അവസാനിച്ചതിനുശേഷം സൈനികരെയും ലോജിസ്റ്റിക്‌സിനെയും ഉപകരണങ്ങളെയും നീക്കുന്നത് ഒരു പ്രധാന പ്രശ്‌നമായിത്തീരുന്നു, ചൈന അവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് മാറ്റിയാലും, ചൈനീസ് സൈനികര്‍ തന്നെ ഫലപ്രദമല്ലാതായിത്തീരുന്നതു കൊണ്ട് ഫലത്തില്‍ അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥ ആയിരിക്കും. ഈ ഒരു പശ്ചാത്തലത്തില്‍ ആണ് പങ്ങൊങ് സൊ നദിക്കരയില്‍ ഇന്ത്യ തന്ത്ര പരമായ നീക്കങ്ങള്‍ നടത്തിയത് . ഇന്ത്യയുടെ ധീരന്മാരായ സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സ് തെക്കന്‍ പങ്ങൊങ് സൊ മേഖലയില്‍ പെടുന്ന ബ്ലാക്ക് ടോപ് കുന്നുകളിലേക്കുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങളെ തകര്‍ത്തെറിഞ്ഞതിനു ശേഷമായിരുന്നു ഇത്.

ശൈത്യ കാലങ്ങളില്‍ ലഡാക്കിലെ താപനില മൈനസ് മുപ്പതു ഡിഗ്രി വരെ പോകും. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിലെ സവിശേഷ വിഭാഗങ്ങള്‍ ആയ സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിനും ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പട്രോളിനും മറ്റു ഇന്ത്യന്‍ സൈനികര്‍ക്കും അതി ശൈത്യമാര്‍ന്ന ഇത്തരം കടുത്ത സാഹചര്യങ്ങള്‍ നേരിട്ടുള്ള പരിചയ സമ്പത്തുണ്ട്. അതിനാല്‍ തന്നെ ശൈത്യം എന്നത് നമ്മെ അത്ര അധികം ബാധിക്കുകയില്ല.അത് കൊണ്ട് തന്നെ ചൈനീസ് സൈന്യത്തെ മറികടന്നു മേഖലയിലെ അപ്രമാദിത്വം കൈ ക്കലാക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സൂക്ഷ്മമായ പദ്ധതി ഫലപ്രദമായി എന്ന് തന്നെ പറയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (1 hour ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (1 hour ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (1 hour ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (1 hour ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (1 hour ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (2 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (2 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (2 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (2 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (2 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (2 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (2 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (2 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (2 hours ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (3 hours ago)

Malayali Vartha Recommends