Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

സ്വപ്‌നക്കും റമീസിനും ഒരെ സമയം ചികില്‍സ; എന്തോ ചിഞ്ഞുനാറുന്നില്ല; റിപ്പോര്‍ട്ട് തേടി ജയില്‍ അധികൃതര്‍; പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരം; നേരത്തെ ചികില്‍സയിലിരിക്കേ സ്വപ്‌ന ഉന്നതരെ ബന്ധപ്പെട്ടു?

14 SEPTEMBER 2020 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികളായ സ്വപ്‌നക്കും റമീസിനും ഒരെ സമയം നെഞ്ചുവേദന. രണ്ടു പേര്‍ക്കും ഒരെ സമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയക്ക് എത്തുന്നു. ഇതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവര്‍ സി.പി.എമ്മിന്റെ ന്യായികരണ തൊഴിലാളികള്‍ മാത്രമായിരിക്കും. നേരത്തെ സ്വപ്‌ന ചികില്‍സയില്‍ ഇരിക്കേ നേഴ്്‌സിന്റെ ഫോണ്‍ ഉപയോഗിച്ച് ഉന്നതരുമായി ബന്ധപ്പെട്ടുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സ്വപ്‌നക്കും റമീസിനും പരസ്പരം സംസാരിക്കാനും ഉന്നതരുമായി ബന്ധപ്പെടാനും അവസരം നല്‍കുന്നതിന്റെ ഭാഗമാണ് രണ്ടു പേര്‍ക്കും ഒരെ സമയം ചികില്‍സ നല്‍കിയതെന്നാണ് ആരോപണം. ഇതോടെ സ്വപ്‌ന സുരേഷിനും കെ ടി റമീസിനും ഒരേ സമയം ചികില്‍സ നല്‍കിയ സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. വിയ്യൂര്‍ ജയില്‍ വകുപ്പ് അധികൃതരോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇവരെ ചികില്‍സിച്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോട് സംസാരിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇന്നലെയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നെഞ്ചുവേദനയെത്തുടര്‍ന്ന് ആറുദിവസമായി ആശുപത്രിയിലായിരുന്ന സ്വപ്‌നയ്ക്ക് മാനസിക സമ്മര്‍ദ്ദം അല്ലാതെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വീണ്ടും ജയിലിലേക്ക് മാറ്റി. എന്നാല്‍ ഞായറാഴ്ച വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുന്നു എന്നു പറയുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന തന്നെയാണ് റമീസിനെയും ആശുപത്രിയിലാക്കാന്‍ കാരണം.

അതെസമയം ഇ.പി ജയരാജന്റെ മകനും സ്വപ്‌നയുമായുള്ള പുതിയ ബന്ധങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇതുവരെ സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ലഭിക്കാത്ത സര്‍ക്കാരിന്റെ ചില അനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നതെന്നും വ്യക്തമാണ്. സാധാരണ ഗതിയില്‍ പ്രമുഖര്‍ അറസ്റ്റിലാകുമ്പോള്‍ അവര്‍ക്ക് നെഞ്ചുവേദന വരുന്നതും ജയിലിനു പകരം ആശുപത്രി വാസവും പതിവാണ്. പക്ഷേ സ്വര്‍ണക്കടത്തില്‍ ഇത് അല്‍പം വൈകി എന്നും മാത്രം. കാരണം സ്വര്‍ണക്കടത്ത് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തിലും മന്ത്രിമാരുടെ കുടുംബത്തിലുമാണ്. അപ്പോള്‍ പിന്നെ പ്രതികളെ സ്വാധീനിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന കാര്യം ഉറപ്പാണ്. ഈ സാചര്യത്തിലാണ് രണ്ടു പ്രതികള്‍ക്ക് ഒന്നിച്ച് ചികില്‍സ നല്‍കിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ ഇ.പി ജയരാജന്റെ മകനും സ്വപ്‌നയും തമ്മിലുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്‌ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ കൂടുതല്‍ വിവരങ്ങളും ഇവര്‍ തമ്മിലുള്ള ബന്ധവും പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സി ഒരുങ്ങുന്നത്. സംഭവത്തില്‍ മന്ത്രി പുത്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് മന്ത്രിയുടെ മകന് ഇതുവരെ നല്‍കിയിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ നാല് കോടിയിലധികം രൂപ കമ്മീഷനില്‍ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിനിടെ ലൈഫ് മിഷനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. ലൈഫ് മിഷന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നിനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (1 hour ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (1 hour ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (1 hour ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (2 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (2 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (2 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (2 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (2 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (2 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (2 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (3 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (3 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (3 hours ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (3 hours ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (3 hours ago)

Malayali Vartha Recommends