Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അതിര്‍ത്തിയില്‍ ചൈനയുടെ പൂഴിക്കടകന്‍; ചിരിയടക്കാന്‍ ആവാതെ ഇന്ത്യന്‍ സേന; ചൈന രണ്ടും കല്‍പിച്ചു തന്നെ; അതിര്‍ത്തിയില്‍ പഞ്ചാബി പാട്ടുമായി ചൈന; ലക്ഷ്യം ഇന്ത്യന്‍ സേനയുടെ ശ്രദ്ധ തിരിക്കുക; ഇവന്മാര്‍ മണ്ടന്മാര്‍ ആണോ അതോ അഭിനയിക്കുന്നതോ?

18 SEPTEMBER 2020 04:57 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ ഇന്ത്യക്കു മുന്നില്‍ ചൈനയുടെ എല്ലാവഴികളും അടഞ്ഞിരിക്കുകയാണെന്നു തോന്നുന്നു. അതുകൊണ്ട് തന്നെയാണെന്നു ഇന്ത്യക്കു നേരെ അവര്‍ തങ്ങളുടെ വജ്രായുധം പ്രയോഗിക്കുന്നത്. ചൈനയുടെ ശക്തി ദൗര്‍ബല്യങ്ങളെ കുറിച്ച് ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ട്. അതുപോലെ തന്നെ ചൈനക്ക് നമ്മുടെ കാര്യങ്ങളിലും ധാരണ ഉണ്ടെന്നു തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ഇത്തരത്തില്‍ ഒരു ദൗര്‍ബല്യത്തില്‍ കയറി പിടിച്ചിരിക്കുകയാണ് ചൈന. ഇനി ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാകില്ല. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തിയില്‍ പഞ്ചാബി പാട്ടുകള്‍ പ്ലേ ചെയ്യുകയാണ് ചൈന. പാട്ടു കേട്ട് ഇന്ത്യന്‍ സൈനികര്‍ എല്ലാം മറന്നു നില്‍ക്കുമ്പോള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ തന്നെയാണ് അവരുടെ നീക്കം എന്നാണ് അറിയാന്‍ കഴിയുന്നത്. ഭയാനകമായ ചൈനയുടെ ഈ തന്ത്രത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇന്ത്യയുടെ സൈനിക രാഷ്ട്രീയ നേതൃത്വം. സത്യത്തില്‍ നമ്മടെ സൈനികരെ ആലോചിച്ചു മാത്രമാണ് കഷ്ടം തോന്നുന്നത്, ഈ നിലവാരത്തിലുള്ള മണ്ടന്മാരോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ നല്ലതു വേറെ വല്ല പണിക്കും പോകുന്നതാണ് എന്ന് അവര്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

എന്നാല്‍ ആദ്യമായല്ല ചൈന ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. 1962 ലെ ഇന്ത്യ ചൈന യുദ്ധത്തിലും അവര്‍ അതിര്‍ത്തിയില്‍ ഹിന്ദി പാട്ടുകള്‍ ലൗഡ് സ്പീക്കര്‍ വച്ച് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. നമുക്ക് എത്ര മേല്‍ അപഹാസ്യം എന്ന് തോന്നിയാലും അതിനു പുറകില്‍ എന്തെങ്കിലും കുടില തന്ത്രങ്ങള്‍ അവര്‍ കാണാതിരിക്കില്ല. കാരണം ഒരു 'നേരെ വാ നേരെ പോ ' രാജ്യമല്ല ചൈന . അവര്‍ക്കു എല്ലാം ഭീരുത്വം നിറഞ്ഞ വളഞ്ഞ വഴികളാണ്. ചൈനീസ് സൈനിക തന്ത്രജ്ഞന്‍ സണ്‍ റ്റ്‌സു തന്റെ പ്രസിദ്ധമായ 'ആര്‍ട്ട് ഓഫ് വാര്‍' എന്ന പുസ്തകത്തില്‍ ബിസി ആറാം നൂറ്റാണ്ടില്‍ ഇങ്ങനെ എഴുതി, യുദ്ധത്തിന്റെ പരമമായ കല എന്നത് ശത്രുക്കളോട് യുദ്ധം ചെയ്യാതെ തന്നെ അവരെ കീഴടക്കുക എന്നതാണ്. ലഡാക്കിലും ഇന്ത്യയിലും വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രങ്ങളും നടത്തുന്ന മാനസിക യുദ്ധങ്ങള്‍ തെളിയിക്കുന്നത് ചൈന ഇപ്പോഴും ഉപയോഗിക്കുന്നത് ആറാം നൂറ്റാണ്ടിലെ യുദ്ധതന്ത്രജ്ഞന്റെ തന്ത്രങ്ങള്‍ ആണെന്നാണ്.

ലഡാക്കിലെ തങ്ങളുടെ ഫോര്‍വേഡ് പോസ്റ്റുകളില്‍ ആണ് ചൈന ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിക്കാനെന്ന വണ്ണം പഞ്ചാബി പാട്ടുകള്‍ ഉച്ചത്തില്‍ ലൗഡ് സ്പീക്കറില്‍ വച്ച് കൊണ്ടിരുന്നത്. തങ്ങളേക്കാള്‍ വളരെയധികം ഉയരത്തില്‍ തങ്ങളുടെ നീക്കങ്ങള്‍ കൃത്യമായി വീക്ഷിക്കുന്ന ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധയ്ക്ക് ഭംഗം വരുത്തുക എന്നതാണ് ചൈന ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ മന ശാസ്ത്രപരമായ യുദ്ധ തന്ത്രം ചൈനീസ് സൈന്യം മുന്‍കാലങ്ങളിലും ഉപയോഗിച്ചിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.

1962 ലെ യുദ്ധത്തിന് തൊട്ടുമുമ്പ്, ചൈനീസ് സൈന്യം ബോളിവുഡ് ഹിന്ദി ഗാനങ്ങള്‍ ഇതേ സാഹചര്യത്തില്‍ അവതരിപ്പിച്ചിരുന്നു ഇന്ത്യയെ പ്രകോപനപരമായി ശല്യപ്പെടുത്തുന്ന ഒരു തന്ത്രമായി അവതരിപ്പിക്കുകയും അവര്‍ക്ക് ഇന്ത്യന്‍ ഭാഷ അറിയാമെന്ന് തെളിയിക്കുകയും ആണ് അവര്‍ ഈ നീക്കത്തിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ചൈനീസ് സൈനികര്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ കീഴടക്കാന്‍ വേണ്ടി വന്നപ്പോള്‍ ഇന്ത്യ അവരുടെ സ്വന്തം ഭാഷ ആയ മാന്‍ഡറിന് വഴി ആണ് ചൈനക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിലും വെറുതെ ഗൂഗിള്‍ നോക്കി പോലും ഏതു ഭാഷ വേണമെങ്കിലും ആര്‍ക്കും പഠിക്കാം എന്ന സാഹചര്യത്തില്‍ ഹിന്ദി അറിയാം എന്ന് കാണിക്കുന്നത് എന്ത് വലിയ സൈനിക തന്ത്രം ആണെന്നാണ് ചൈന വിചാരിക്കുന്നത് എന്ന് അവര്‍ക്കു മാത്രം അറിയുന്ന രഹസ്യം ആയിരിക്കണം.

ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നതിലൂടെ, ചൈനക്കാര്‍ ഇന്ത്യന്‍ സൈനികരെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുക മാത്രമല്ല, അവരുടെ എല്ലാ നീക്കങ്ങളും മനസ്സിലാക്കുന്നുവെന്ന് കാണിക്കാനും ശ്രമിക്കുകയാണ് ഇന്ത്യന്‍ ആര്‍മി സൈനികരില്‍ ഭൂരിപക്ഷവും ഹിന്ദിയിലും പഞ്ചാബിയിലും സംസാരിക്കുന്നവരാണ്. ചൈനീസ് സൈനികര്‍ മുമ്പ് ഇന്ത്യന്‍ സൈനികര്‍ ഹിന്ദിയിലോ പഞ്ചാബിയിലോ പാട്ടുകള്‍ കേള്‍ക്കുന്നത് കേട്ടിരിക്കാം, കൂടാതെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് ഇന്ത്യന്‍ സൈനികരെ കാണിക്കാന്‍ ശ്രമിക്കുകയും ആയിരിക്കാം. എന്തായാലും ഇത്തരം ചൈനീസ് കുടില യുദ്ധ തന്ത്രങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് ഏതൊരു തരത്തിലും അതിശയകരം അല്ലെങ്കിലും മേഖലയിലെ പിരിമുറുക്കം അയക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈന നടത്തിയ ഈ നീക്കം ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് തീര്‍ച്ചയായും ഇത് ചിരിക്കാനുള്ള ഒരു വക തന്നെയാണ് നല്‍കിയിരിക്കുന്നത്. പാന്‍ഗോങ് സൊ നദിയുടെ വടക്കന്‍ ഭാഗങ്ങളില്‍ പഞ്ചാബി പാട്ടുകളാണ് ചൈന ഇന്ത്യയെ കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ ചുശുല്‍ ഭാഗത്തു മറ്റൊരു തരത്തിലുള്ള യുദ്ധ തന്ത്രം ആണ് അവര്‍ പയറ്റുന്നത് അവിടെയും ഒരു കൂട്ടം ഉച്ച ഭാഷിണികള്‍ വച്ച് കൊണ്ട്, ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്.

ഒരു മുന്‍ ഇന്ത്യന്‍ ആര്‍മി മേധാവി പറയുന്നതനുസരിച്ച്, 1962 ലെ യുദ്ധത്തിലും 1967 ലെ നാഥു ലാ ഏറ്റുമുട്ടലിലും പിഎല്‍എ ഇതേ ഉച്ചഭാഷിണി പ്രയോഗിച്ചിരുന്നു. ഫിംഗര്‍ 4 ലെ പഞ്ചാബി ഗാനങ്ങള്‍ കേട്ടപ്പോള്‍ ഇന്ത്യന്‍ സൈന്യം ഒരല്പം അതിശയിചിരിന്നു എന്നത് സത്യമാണ് , അതിനു കാരണം ഇവന്മാര്‍ ഇതെന്താണ് ഈ ചെയ്യുന്നത് എന്ന് മനസ്സിലാകാഞ്ഞിട്ടാണ് ഒരുപക്ഷേ, പഞ്ചാബില്‍ നിന്നുള്ള സൈനികര്‍ ആണ് ഫിംഗര്‍ 4 ന്റെ തന്ത്രപ്രധാനമായ ഉയര്‍ന്ന ഉയരങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നതെന്നു പിഎല്‍എ കരുതിയാതായിരിക്കാം , 'മുന്‍ സൈനിക മേധാവി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനെതിരെ റെഡ് ആര്‍മി പാംഗോംഗ് സൊയില്‍ മാനസിക തന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രവും ഇതേ നയം തന്നെയാണ് പിന്തുടരുന്നത് 1962 ലെ യുദ്ധത്തില്‍ മുഖം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുന്നതിനായി അവര്‍ അഹോരാത്രം പണിയെടുക്കുകയാണ്. ചൈനയുടെ ഒരു കുടില തന്ത്രത്തെയും നമ്മള്‍ നിസ്സാരമായി എടുക്കുകയില്ല എന്നത് ഉറപ്പാണെങ്കിലും അങ്ങേയറ്റം ജാഗ്രത നമ്മള്‍ അതിര്‍ത്തിയില്‍ പുലര്‍ത്തും എന്നതില്‍ തര്‍ക്കമില്ലെങ്കിലും വളരെ അപഹാസ്യമായ ഇത്തരം നടപടികളിലൂടെ ആര്‍ക്കാണ് മുഖം നഷ്ടപെട്ടതെന്നും. മാനസികമായി ആരാണ് ദുര്‍ബലപ്പെട്ടതു എന്നും. ഭയം ആരെയാണ് പിടികൂടിയിരിക്കുന്നത് എന്നും പകല്‍ പോലെ വ്യക്തമാണ്. പ്രത്യേകിച്ചും അതിശൈത്യം അടുത്ത് വന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (6 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (10 hours ago)

Malayali Vartha Recommends