ഇതാരാ ഹനാൻ തന്നെയാണോ? സോഷ്യൽ മീഡിയയിൽ വൈറലായ ആ പെൺകുട്ടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ... അസഹിഷ്ണുതയുടെ കുരുപൊട്ടുന്ന വിജയ് പി നായരുമാർ സ്റ്റെപ് ബാക്ക്; ഹനാൻ ഹമീദിന്റെ പ്രതിഷേധചിത്രങ്ങൾ വൈറൽ....
ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച താരമാണ് ഹനാൻ ഹമീദ് എന്ന ഹനാൻ ഹനാനി. മീൻ വിറ്റ് ഉപജീവനം നോക്കിയിരുന്ന ആ കൊച്ചുപെൺകുട്ടിയെ വളരെ പെട്ടന്നായിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കോളേജ് യൂണിഫോമിൽ മീൻ വിറ്റ് വാർത്തകളിൽ ഇടം നേടിയ ഹനാൻ വൈറൽ ഫിഷ് എന്ന പേരിൽ വീടുകളിൽ നേരിട്ടെത്തി മീനുകൾ വിൽക്കുന്ന പരിപാടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
അതിന് ശേഷം ഒരു അപകടത്തിൽ പെട്ട് ഹനാന് നട്ടെലിന് പരിക്കേറ്റ വാർത്ത അറിഞ്ഞും മലയാളികൾ ആ കൊച്ചു കുട്ടിക്ക് സഹായവുമായി മുന്നോട്ട് വന്നു. പിന്നീട് ടിക് ടോക്കിലൊക്കെ ചെറിയ വീഡിയോസ് ഒക്കെ ചെയ്ത ഇടുമായിരുന്നു ഹനാൻ. എന്റെ ടിക് ടോക് രാഷ്ട്രീയമെന്ന പേരിൽ ഹനാൻ പ്രതിപക്ഷ നേതാവിനെ കുറിച്ച് എതിർത്ത് സംസാരിച്ച വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഫേസ്ബുക്കിൽ ഒക്കെ നടക്കുന്ന കാലുകണിച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ് ഹനാനും. ‘സ്വാതന്ത്ര്യത്തിന്റെ കാലുകൾ നിങ്ങളെ ചവിട്ടാൻ കൂടെ ബലമുള്ളതാണ്. അസഹിഷ്ണുതയുടെ കുരു പൊട്ടുന്ന വിജയ് പി നായരുമാർ സ്റ്റെപ് ബാക്ക്..’ എന്ന ക്യാപ്ഷൻ നൽകിയാണ് ഹനാൻ തന്റെ ഫേസ്ബുക്ക് പേജിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ചിലർ മോശം കമന്റുകൾ ഇടുന്നുണ്ടെങ്കിൽ ഹനാൻ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. നിരവധി സൈബർ അറ്റാക്കുകൾ നേരിട്ടുള്ള ഒരാളുകൂടിയാണ് ഹനാൻ.
അതുകൊണ്ട് തന്നെ അത്തരക്കാർക്ക് എതിരെയുള്ള ഒരു പ്രതിഷേധം കൂടിയാണ് പ്രതേകിച്ച് വിജയ് പി നായരുടെ പേരെടുത്ത് പറഞ്ഞ് ഫോട്ടോ പങ്കുവെച്ചത്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് എതിരെ വൃത്തികേട് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും കണ്ടുപിടിച്ച് കൈയേറ്റം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha