വീല്‍ചെയറില്‍ നിന്ന് 'തണല്‍ ഫ്രീഡം ഓണ്‍ വീല്‍സിന്റെ' പ്രധാന ഗായികയെ ധന്യജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ഗോപകുമാര്‍!
മൂവാറ്റുപുഴ മോഡല്‍ ഹൈസ്കൂളിനു സമീപം പുറമാടത്തോട്ടത്തില് പി.എന്‍. ഗോപിനാഥന്റെ മകള്‍ ധന്യയ്ക്ക് 19-ാം വയസില്‍ നട്ടെല്ലിനു ട്യൂമര്‍ ബാധിക്കുകയായിരുന്നു. ഇതോടെ ശരീരം പാതി തളര്‍ന്നു വീല്‍ചെയറിലായി. മൂവാറ്റുപുഴ ആരക്കുഴ ഇഞ്ചിക്കണ്ടത്തില്‍ സെല്‍വരാജിന്റെ മകന് ഗോപകുമാറുമായി കഴിഞ്ഞ മാസം നടന്ന ധന്യയുടെ വിവാഹചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.
അംഗവൈകല്യമുള്ളവരുടെ കൂട്ടായ്മയായ തണല്‍ ഫ്രീഡം ഓണ്‍ വീല്‍സിന്റെ പ്രധാന ഗായിക കൂടിയായ ധന്യയ്ക്കൊപ്പം ഇനി ഗോപകുമാറുമുണ്ടാകും. ലോട്ടറി വില്പനടത്തിയിരുന്ന ഗോപകുമാര്‍ കോവിഡ് കാലത്ത് ഐസ്ക്രീം വ്യാപാരമേഖലയില്‍ മാര്‍ക്കറ്റിംഗ് ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്.
വീട്ടുകാര്‍ ആലോചിച്ച വിവാഹമാണിതെന്നും ധന്യയുടെ മനസിന്റെ സൗന്ദര്യമാണ് തന്നെ ആകര്‍ഷിച്ചതെന്നും ഗോപകുമാര്‍ പറയുന്നു.
ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനാന്തര ബിരുദവും നേടിയിട്ടുള്ള ധന്യ നിലവില്‍ അബാക്കസ് അറിവ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുത്തു വരുന്നു.
https://www.facebook.com/Malayalivartha