സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സുപ്രീംകോടതി ജഡ്ജി; ആന്ധ്രയിലെ ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ നാടകം; ജഗന് മോഹന്റെ ബി.ജെ.പി പാളയത്തിലേക്കുള്ള നീക്കം ഇതു മുന്‍ നിര്‍ത്തി തന്നെ; ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് കത്തു നല്കി മുഖ്യമന്ത്രി
ആന്ധ്രപ്രദേശില്‍ ഇപ്പോള്‍ നടക്കുന്നത് അസാധരണമായ ഒരു സംഭവമാണ്. ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജുഡിഷറി ശ്രമിക്കുന്നവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്ന മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി തന്നെയാണ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍.വി. രമണയ്ക്കുനേരെയാണ് ജഗന്മോഹന്റെ ഗുരുതര ആരോപണം. ഈ ആരോപണം ഉന്നയിച്ച് ജഗന്മോഹന് റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കത്തു നല്കി.
അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികള്‍ക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും അദ്ദേഹം ശ്രമിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. 'ടി.ഡി.പി.യും ജസ്റ്റിസ് രമണയും ഹൈക്കോടതിയിലെ ചില ജഡ്ജിമാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അവരുള്‍പ്പെട്ട കേസുകളില്‍ വാദംകേള്‍ക്കാന്‍ ചില ജഡ്ജിമാരെ മാത്രം അനുവദിക്കുന്നു. ചില അന്വേഷണങ്ങള്‍ സ്റ്റേ ചെയ്യുന്നതിനും ചില വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിനും തീരുമാനിക്കുന്നത് ടി.ഡി.പി.യുടെ താത്പര്യങ്ങള്‍ നോക്കിയാണ്' കത്തില്‍ ആരോപിക്കുന്നു.
'ചന്ദ്രബാബു നായിഡുവിന്റെ കാലത്ത് തലസ്ഥാനമായി നിശ്ചയിച്ചിരുന്ന അമരാവതിയില്‍ നടന്ന ഒട്ടേറെ സംശയകരമായ ഭൂമിയിടപാടുകളുടെ ഗുണം ജസ്റ്റിസ് രമണയുടെ രണ്ട് പെണ്മക്കള്ക്കു ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിടപാട് നടക്കുന്നതിന് ഒരുകൊല്ലം മുമ്പ് സുപ്രീംകോടതി ജഡ്ജിയായ രമണ, മക്കള്‍ തന്റെ ആശ്രിതരാണെന്നാണ് സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ പറഞ്ഞത്. അതിനാല്‍ അദ്ദേഹമറിയാതെ വസ്തുക്കച്ചവടം നടക്കില്ല' ജഗന് വാദിക്കുന്നു.
മുന്‍സര്‍ക്കാരില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന ഡി. ശ്രീനിവാസാണ് ജസ്റ്റിസ് രമണയ്ക്കും ചന്ദ്രബാബു നായിഡുവിനും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ജസ്റ്റിസ് രമണയും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള അടുപ്പം സംസ്ഥാനത്ത് എല്ലാവര്ക്കും അറിയുന്നതാണെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി. ചെലമേശ്വറിനടക്കം ഇക്കാര്യത്തില്‍ തെളിവു നല്‍കാനാവുമെന്നും കത്തില്‍ പറയുന്നു. ടി.ഡി.പി. ഭരണകാലത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് രമണ.
ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവ് നിരത്തിയ മുഖ്യമന്ത്രി, അന്വേഷണം ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണ ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനാണെന്നും കത്തില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി മൂന്നാം ദിവസമാണ് മുഖ്യമന്ത്രി കത്ത് എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വൈ.എസ്.ആര് കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്കോ എന്ന സംശയം ഇത് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ഈ വാദം നിരസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയും വൈ.എസ്.ആര് കോണ്‍ഗ്രസ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സെപ്തംബര്‍ 24 ന് ജഗന്മോഹന് റെഡ്ഡി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ എന്‍.ഡി.എയുടെ ഭാഗമായി റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ രാംദാസ് അത്തേവാല തങ്ങള്‍ പുതിയ ആളുകളെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് ജഗന്മോഹന് റെഡ്ഡിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിവെച്ചത്. അതിനിടെയാണ് എന്‍.ഡി.എ സംഖ്യ സാധ്യതമാത്രമല്ല ഹൈക്കോടതിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് വൈ.എസ്.ആര് കോണ്‍ഗ്രസ് ബി.ജെ.പിയുമായി അടുക്കുന്നതെന്ന കാര്യം വ്യക്തമായി.
https://www.facebook.com/Malayalivartha