ട്രംപിന് കോവിഡ് വന്നത് ഇങ്ങനെ; വെളിപ്പെടുത്തലുമാണ് വൈറ്റ്ഹൗസ് കോവിഡ് ദൗത്യസംഘാംഗം; വൈറ്റ്ഹൗസ് കോവിഡ് സൂപ്പര്‍ സ്പ്രെഡിന് വേദിയായി; ട്രംപിന്റെ നടപടികളില്‍ ദൗത്യ സംഘത്തിന് അതൃപ്തി; തിരഞ്ഞെടുപ്പില്‍ സജീവമായി ട്രംപ് അതും മാസ്കില്ലാതെ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് എവിടെ നിന്നും പിടിപെട്ടുവെന്നത് ലോകം ചോദിക്കുന്ന ചോദ്യമാണ്. അതീവസുരക്ഷയും കോവിഡ് മുന്‍കരുതലും കാത്തുസൂക്ഷിക്കുന്ന വൈറ്റ് ഹൗസില്‍ ഇങ്ങനെയൊക്ക സംഭവിക്കുമോ. ലോകം ചോദിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം നല്‍കുകയാണ് വൈറ്റ് ഹൗസ്. കഴിഞ്ഞമാസം വൈറ്റ്ഹൗസില്നടന്ന സുപ്രീംകോടതി ജഡ്ജിയെ നിര്‍ദേശിക്കുന്ന ചടങ്ങ് കോവിഡ് 'സൂപ്പര്‍ സ്പ്രെഡി'നുള്ള വേദിയായി എന്നാണ് പുറത്ത് വരുന്ന വിവരം. വിവരം പുറത്ത് വിട്ടിരിക്കുന്നത് യു.എസിലെ ആരോഗ്യവിദഗ്ധനും വെറ്റ്ഹൗസിന്റെ കോവിഡ് ദൗത്യസംഘത്തില്‍ അംഗവുമായിരുന്ന ഡോ. ആന്റണി ഫൗസിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 26ലെ ചടങ്ങില്‍ പങ്കെടുത്ത ഡൊണാള്‍ഡ് ട്രംപടക്കമുള്ള 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖാവരണമില്ലാതെ ജനങ്ങള്‍ തടിച്ചുകൂടിനില്‍ക്കുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്ന് ഫൗസി പറഞ്ഞു. കോവിഡിനെ ലാഘവത്തോടെ കണ്ടുകൊണ്ടുള്ള ട്രംപിന്റെ അഭിപ്രായപ്രകടനങ്ങള്‍ തിരിച്ചടിയായി. കഴിഞ്ഞ ആറുമാസത്തോളമായി പൊതുഇടങ്ങളില്‍ മുഖാവരണവും സാമൂഹികഅകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നിട്ടും വൈറ്റ്ഹൗസ് പോലുള്ള ഭരണകേന്ദ്രങ്ങളില്‍ ഇതൊന്നുമല്ല സ്ഥിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് 'ഭേദ'മായെന്ന ട്രംപിന്റെ വാക്കുകളെയും അദ്ദേഹം അപലപിച്ചു.
എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുകയാണ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തായിരുന്നു ട്രംപിന്റെ രണ്ടാം വരവ്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നത്. എനിക്കിപ്പോള്‍ എല്ലാം മികച്ചതായി തോന്നുന്നു. നിങ്ങള്‍ എനിക്കായി വോട്ട് ചെയ്യണം. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളോട് ട്രംപ് പറഞ്ഞു. 20 മിനിട്ട് നേരമാണ് വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ ട്രംപ് ചെലവഴിച്ചത്. മാസ്കില്ലാതെയാണ് ഇത്തവണയും ജനങ്ങളോട് ട്രംപ് സംവദിച്ചത്. അതേസമയം, വൈറ്റ് ഹൗസിലെത്തിയ റിപബ്ലിക് പാര്‍ട്ടി അംഗങ്ങളെല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നു.
അതെ സമയം ട്രംപിന് കോവിഡില്‍ നിന്നും പൂര്‍ണ്ണ രോഗമുക്തി നേടിയോയെന്ന് വ്യക്തമാക്കാന്‍ ഇതുവരെ വൈറ്റ് ഹൈസ് ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ട്രംപില്‍ നിന്നും കോവിഡ് വൈറസ് ഇനി മറ്റൊരാള്‍ക്ക് പകരാന്‍ സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസ് ഡോക്ടര്‍മാരുടെ അഭിപ്രായം. ട്രംപ് കോവിഡ് മുക്തനാവുന്നത് വരെ സംവാദങ്ങള്ക്കില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വ്യക്തമാക്കിയിരുന്നു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനായി വരുന്നുവെന്നാണ് വൈറ്റ് ഹൗസ് ഡോക്ടര്‍ സീന്‍ കോണി പറഞ്ഞത്. ട്രംപില്‍ നിന്ന് കൊറോണ വൈറസ് പകരില്ല. അദ്ദേഹം ഐസൊലേഷനില്‍ കഴിയേണ്ട ആവശ്യവുമില്ല. പകരുന്ന വൈറസിന്റെ സാന്നിധ്യം അദ്ദേഹത്തിലില്ല. അദ്ദേഹം ശനിയാഴ്ച രാവിലെ കോവിഡ് പി.സി.ആര് ടെസ്റ്റിന് അടക്കം വിധേയനായെന്നും കോണി പറയുന്നു.
എന്നാല്‍, ട്രംപ് പൂര്‍ണ്ണമായും കൊവിഡ് മുക്തനായി എന്നു പറയാനാവില്ലെന്നും കോണി പറയുന്നു. ട്രംപിന് നിലവില്‍ പനിയില്ല. കോവിഡിന്റെ മറ്റ ലക്ഷണങ്ങളും കുറഞ്ഞുവരുന്നു. പതിവുപോലെ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹത്തിന് തിരിച്ചുവരാം. കോണി പറയുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ട്രംപ് പിന്നീട് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിരുന്നു. വൈകാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാനാണ് ട്രംപിന്റെ ശ്രമം. അതിനിടെ, വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട ട്രംപ് ജനങ്ങളെ സംബോധന ചെയ്തു. തനിക്ക് ഏറെ ആശ്വാസം അനുഭവപ്പെടുന്നുണ്ടെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ട്രംപ് അനുയായികളെ കാണാന്‍ പുറത്തുവരുന്നത്.
ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന കോവിഡ് ചികിത്സാ കാലാവധി പൂര്‍ത്തിയാകും മുമ്പാണ് ട്രംപ് ആശുപത്രി വിട്ടത്. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം നാലു ദിവസത്തെ എമര്‍ജന്‍സി ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നിറങ്ങിയ ട്രംപ് ഉടന്‍ വൈറ്റ് ഹൗസില്‍ തിരിച്ചെത്തി. ഇവിടെ എത്തിയ ഉടന്‍ അദ്ദേഹം മാസ്ക് ഊരി. തെരഞ്ഞെടുപ്പു പ്രചാരണ ചൂടിലായി. കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് ഇവിടെ എത്തുന്നതിനു തൊട്ടുമുമ്പായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വോള്‍ട്ടര്‍ റീസ് മിലിറ്ററി ഹോസ്പിറ്റലില്‍ നിന്ന് ട്രംപ് പുറത്തു വരുന്ന കാഴ്ച ദൃശ്യമാധ്യമങ്ങള്‍ക്ക് നല്ല വിഭവമായി. വലിയ ഗേറ്റ് കടന്ന് ട്രംപ് ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന ദൃശ്യം ചാനലുകളില്‍ ലൈവ് ആയിരുന്നു. ആശുപത്രിക്കു പുറത്തെത്തിയ ട്രംപ് ലിമോസിനില്‍ കയറി കോപ്റ്ററിനടുത്തെത്തുയും പിന്നീട് കോപ്റ്ററില്‍ വൈറ്റ് ഹൗസില്‍ വന്നിറങ്ങുകയുമായിരുന്നു.
നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ് യുഎസില്‍. പ്രചാരണ രംഗത്ത് എതിര് സ്ഥാനാര്‍ത്തി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ പിന്നിലാണ് ട്രംപ് എന്നെ റിപാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിലായതോടെ ട്രംപിന് തിരിച്ചടിയായി. ഇതാകാം തിരക്കിട്ട് ട്രംപ് ആശുപത്രി വിടാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ സജീവമാകുയും ചെയ്തു.
https://www.facebook.com/Malayalivartha