Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പ്രധാനമന്ത്രി തുടക്കം കുറിച്ച പ്രോപ്പാര്‍ട്ടി കാര്‍ഡ് അഥവാ ഭൂമി കാര്‍ഡ് എന്തിന്? അറിയേണ്ടതെല്ലാം; ചരിത്രപരമായ നീക്കം; ഗ്രാമീണ ജനതയ്ക്ക് ഭൂസ്വത്ത് സാമ്പത്തിക സ്വത്തായി ഉപയോഗിക്കാനാകും; ആറ് സംസ്ഥാനങ്ങളിലായി 763 ഗ്രാമങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കും

12 OCTOBER 2020 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഗ്രാമീണ ഇന്ത്യയെ പരിവര്‍ത്തനത്തിനായിയുള്ള ചരിത്രപരമായ നീക്കം. അതാണ് ഇന്ന് പ്രധാനമന്തി തുടക്കം കുറിച്ച പ്രോപ്പര്‍ട്ടി കാര്‍ഡ് അഥവ ഭൂമി കാര്‍ഡ്. രാജ്യത്തെ ഒരു ലക്ഷത്തോളം ഭൂ ഉടമകള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്യും. മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമ പ്രദേശങ്ങളുടെ മാപ്പിംഗും ഗ്രാമങ്ങളുടെ സര്‍വേയും സാധ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പദ്ധതിയായ സ്വാമിത്വയുടെ കീഴിലാണ് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇന്ത്യയില്‍ ആധാര്‍ കാര്‍ഡിനു സമാനമായ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. പ്രത്യേക നമ്പറുകളുള്ള കാര്‍ഡുകളായിരിക്കും ഓരോ ഭൂമിയ്ക്കും വിതരണം ചെയ്യുക. പദ്ധതി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷത്തോളം ഭൂ ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ലഭിച്ച എസ്എംസ് ലിങ്ക് വഴി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതിന് ശേഷം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ഫിസിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ബാങ്ക് വായ്പയെടുക്കലിനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുമായി ഗ്രാമീണരുടെ സ്വത്ത് സാമ്പത്തിക സ്വത്തായി ഉപയോഗിക്കുന്നതിന് ഈ നീക്കം വഴിയൊരുക്കും. ആറ് സംസ്ഥാനങ്ങളിലായി 763 ഗ്രാമങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഉത്തര്‍പ്രദേശില്‍ നിന്ന് 346, ഹരിയാനയില്‍ നിന്ന് 221, മഹാരാഷ്ട്രയില്‍ നിന്ന് 100, മധ്യപ്രദേശില്‍ നിന്ന് 44, ഉത്തരാഖണ്ഡില്‍ നിന്ന് 50, കര്‍ണാടകയില്‍ നിന്ന് 2 എന്നിങ്ങനെയാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഗ്രാമങ്ങളുടെ എണ്ണം.

മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒരു ദിവസത്തിനകം പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ ഫിസിക്കല്‍ കോപ്പികള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കും. പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ നാമമാത്രമായ ചിലവ് വീണ്ടെടുക്കുന്നതിനുള്ള സംവിധാനം മഹാരാഷ്ട്രയിലുണ്ട്. അതിനാല്‍ അവിടെയുള്ളവര്‍ക്ക് കാര്‍ഡ് ലഭിക്കാന്‍ ഒരു മാസത്തെ സമയമെടുക്കും.

എന്താണ് പ്രോപ്പര്‍ട്ടി കാര്‍ഡ് അഥവാ ഭൂമി കാര്‍ഡ്?

കേന്ദ്രസര്‍ക്കാരിന്റെ സ്വമിത്വ (SVAMITVA) പദ്ധതിയ്ക്ക് കീഴില്‍ വിതരണം ചെയ്യുന്ന പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഭൂമി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിക്കാനും വസ്തുവിന്റെ രേഖകള്‍ തയ്യാറാക്കാനും സഹായകമാകും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ കുറയ്ക്കാനും വസ്തുവിന്റെ വില്‍പനയും വാങ്ങലും കൂടുതല്‍ എളുപ്പമാക്കാനും പ്രോപ്പര്‍ട്ടി കാര്‍ഡ!് സഹായിക്കും. ഗ്രാമപ്രദേശങ്ങളിലുള്ള വീടുകളുടെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ളവയാണ് കാര്‍ഡില്‍ രേഖപ്പെടുത്തുക.

എന്താണ് സ്വമിത്വ പദ്ധതി?

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളില്‍ സര്‍വേ നടത്താനുള്ള കേന്ദ്ര പദ്ധതിയാണ് സ്വമിത്വ. പഞ്ചായത്തിരാജ് മന്ത്രാലയത്തിനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമങ്ങളില്‍ സര്‍വേയും ഗ്രാമപ്രദേശങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാപ്പിങും (Survey of Villages and Mapping with Improvised Technology in Village Areas) എന്നതിന്റെ ചുരുക്കപ്പേരാണ് SVAMITVA. 2020 ഏപ്രില്‍ 24ന് ദേശീയ പഞ്ചായത്തി രാജ് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വമിത്വ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗ്രാമപ്രദേശങ്ങളിലെ വീട്ടുടമകള്‍ക്ക് 'ഉടമസ്ഥാവകാശരേഖകള്‍' നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്തൊക്കെയാണ് പദ്ധതിയുടെ ഗുണങ്ങള്‍?

പദ്ധതിയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ ഭൂമി ഡ്രോണുകളുടെ സഹായത്തോടെ അടയാളപ്പെടുത്തും. ഇത് ഭൂനികുതി പിരിക്കുന്നത് എളുപ്പമാക്കുകയും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തതകള്‍ കുറയ്ക്കുകയും ചെയ്യും. ഇതോടെ ഭൂസ്വത്ത് ഗ്രാമീണര്‍ക്ക് സാമ്പത്തിക സ്വത്തായി ഉപയോഗിക്കാന്‍ കഴിയും. ഭൂമി ഉപയോഗിച്ച് വായ്പയെടുക്കാനും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും പ്രോപ്പര്‍ട്ടി കാര്‍ഡ് സഹായിക്കും.

എവിടെയൊക്കെയാണ് പദ്ധതി നടപ്പിലാക്കുക?

രാജ്യത്ത് എവിടെയൊക്കെയാണ് പദ്ധതി നടപ്പിലാക്കുക. 2024ഓടു കൂടി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ രാജ്യവ്യാപകമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2020 മുതല്‍ 2024 വരെ പല ഘട്ടങ്ങളായായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ പൈലറ്റ് പ്രോജക്ടാണ് പ്രധാനമന്ത്രി ഒക്ടോബര്‍ 11ന് ഉദ്ഘാടനം ചെയ്തത്. ഉത്തര്‍ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്യുക. അടുത്ത വര്‍ഷം പദ്ധതി ഒരു ലക്ഷത്തോളം ഗ്രാമങ്ങളിലേയ്ക്ക് വ്യാപിക്കും. ഈ പദ്ധതി ഒടുവില്‍ രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങളിലും എത്തിച്ചേരും. ഇതിനോടം ആറ് സംസ്ഥാന സര്‍ക്കാരുകള്‍ ഡ്രോണ്‍ സര്‍വേ നടത്താനായി സര്‍വേ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

എങ്ങനെയാണ് ഭൂവുടമകള്‍ക്ക് ലഭിക്കുന്ന പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ രൂപം?

ആധാര്‍ കാര്‍ഡിന് സമാനമായിരിക്കും പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ രൂപം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളില്‍ സമാനമായ പദ്ധതികളുണ്ട്. ആധാറിനു സമാനമായി ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പ്രോപ്പര്‍ട്ടി കാര്‍ഡിനുമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളിലാണ് പദ്ധതി അറിയപ്പെടുന്നതിനാല്‍ ഓരോ സംസ്ഥാനത്തെയും കാര്‍ഡുകള്‍ക്ക് വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. ഹരിയാനയില്‍ ടൈറ്റില്‍ ഡീഡ് എന്നും മധ്യപ്രദേശില്‍ അധികാര്‍ അഭിഷേക് എന്നുമാണ് പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ പേര്. കര്‍ണാടകയില്‍ റൂറല്‍ പ്രോപ്പര്‍ട്ടി ഓണര്‍ഷിപ് റെക്കോര്‍ഡ് എന്നാണ് പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ പേര്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (2 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (4 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (4 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (4 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (4 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (4 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (4 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (5 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (5 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (6 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (6 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (6 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (7 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (7 hours ago)

Malayali Vartha Recommends