'കെഞ്ചിര'യുടെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാര്‍ഡു ണ്ടെന്ന വാര്‍ത്തയെത്തുമ്പോള്‍ അശോകന് ഇന്നലെയും പെയിന്റിങ് ജോലിയില്‍...!
സംവിധായകന് വിനയന്റെ അസോഷ്യേറ്റായ സുഹൃത്ത് ബാബു വഴി സിനിമയിലെത്തിയ ആളാണ് വസ്ത്രാലങ്കാരത്തിന് ഇത്തവണ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ അശോകന്. 25 വര്‍ഷം മുന്‍പ് അസിസ്റ്റന്റായാണ് തുടക്കം. 4 സിനിമകള്‍ക്ക് സ്വതന്ത്ര വസ്ത്രാലങ്കാരമൊരുക്കി.
'കെഞ്ചിര'യിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ വാര്‍ത്തയെത്തുമ്പോള്‍ അശോകന് പറവൂരിലെ പഴയൊരു വീടിനു കടുംവര്‍ണങ്ങള്‍ പൂശുകയായിരുന്നു.
'22 ദിവസത്തെ കെഞ്ചിര'യുടെ വസ്ത്രാലങ്കാര ജോലി കഴിഞ്ഞ് പെയിന്റിങ് ജോലിയിലേക്കാണ് മടങ്ങിയത്. 900 രൂപ ദിവസക്കൂലി കിട്ടും. ''സാമ്പത്തിക ഞെരുക്കം വരുമ്പോള്‍ ഈ ജോലിയാണ് ആശ്വാസം''- വീടിന്റെ തറയില്‍ ഓക്സൈഡ് പൂശുന്നതിനിടയില്‍ നിവര്‍ന്നു നോക്കി അശോകന് (58) ചിരിച്ചു. സുഹൃത്തിനൊപ്പമാണു പെയിന്റിങ്.
'കെഞ്ചിര'യുടെ ചിത്രീകരണത്തിന് ഒരാഴ്ച മുന്‍പു വയനാട്ടിലെത്തിയിരുന്നു. ആദിവാസികളുടെ പാരമ്പര്യ വസ്ത്ര രീതി പഠിച്ചു.
അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം വന്ന ഫോണ്‍ കെഞ്ചിരയുടെ സംവിധായകന് മനോജ് കാനയുടേതായിരുന്നു. പിന്നെ കോളുകള്‍ പ്രവഹിച്ചപ്പോള്‍ ജോലി ഇടയ്ക്കിടെ തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha