Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മതേതരന്‍!!! മഹാരാഷ്ട്രയില്‍ വിവാദമാകുന്ന വാക്ക്; ഗവര്‍ണര്‍റുടെ പരിഹാസം രാഷ്ട്രീയ ആയുധമാക്കി ഉദ്ധവും കൂട്ടരും; പ്രതിഷേധവുമായി ശരത് പവാറും; ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത്; ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പി

14 OCTOBER 2020 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മതേതരന്‍ എന്ന വാക്ക് ഇത്രയും പ്രശ്‌നമുള്ളതാണോ? അങ്ങനെയല്ല നിങ്ങള്‍ വിശ്വാസിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലേക്ക് ഒന്നും നോക്കണം. അവിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരനായി മാറിയോ എന്ന ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ ചോദ്യം സൃഷ്ടിക്കുന്ന പൊല്ലാപ്പ് അങ്ങനെ അങ്ങ് അവസാനിക്കുമെന്ന് തോന്നുന്നില്ല. ലോക്ക്ഡൗണിനെ തുറന്ന് അടച്ച ആരാധാനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കത്തയച്ചിരുന്നു. ഈ കത്തിലാണ് മുഖ്യമന്ത്രി മതേതരനായി മാറിയോ എന്ന് പരിഹാസരൂപേണ ഗവര്‍ണര്‍ ചോദിച്ചത്.

ഗവര്‍ണറുടെ പരാമര്‍ശം താക്കറെയെ ചൊടിപ്പിച്ചു. സത്യപ്രതിജ്ഞാ വാചകവും ഭരണഘടനയിലെ മതേതരം എന്ന വാക്കും ഓര്‍മ്മിപ്പിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ഹിന്ദുത്വത്തെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് കോശിയാരിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ തിരിച്ചടിച്ചു. ഇതോടെ എന്‍സിപി നേതാവ് ശരദ്പവാറും ഗവര്‍ണറുടെ കത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഭരണഘടനാപദവിയിലിരിക്കുന്ന ഗവര്‍ണറുടെ ഭാഷ ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ 'സെക്യുലര്‍' എന്ന പദം ഉപയോഗിച്ചിട്ടുണ്ടെന്ന് ശരദ് പവാര്‍ ചൂണ്ടികാട്ടി. എല്ലാ മതത്തേയും തുല്യരാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കസേര അലങ്കരിക്കുന്നയാള്‍ ഭരണഘടനയുടെ ഈ പ്രമാണങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിന് എഴുതിയ ധ്വനിയാണ് കാണിക്കുന്നത്. ജനാധിപത്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുളള സ്വതന്ത്രമായ ആശയവിനിമയം നടക്കണമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ഉപയോഗിക്കുന്ന വാക്കുകളും ധ്വനിയും വ്യക്തികള്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ നിലവാരം അനുസരിച്ചായിരിക്കണമെന്നും ശരദ് പവാര്‍ കത്തില്‍ പറയുന്നു.

അതേസമയം ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിച്ച ബി.ജെ.പി. മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തിലെ ഭാഷ ഉചിതമല്ലെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറുടേത് ഒരു ഭരണഘടനാ പദവിയാണെന്നും അതിന് മാന്യതയുണ്ടെന്നും ആ പദവിയിലിരിക്കുന്ന വ്യക്തിയുമായുളള ഏതൊരു ആശയവിനിമയത്തിലും അന്തസ്സ് നിലനിര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞു.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് താക്കറെ ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. ജനങ്ങളോടുളള സ്‌നേഹവും കരുതലും കണക്കിലെടുത്തുകൊണ്ടുളള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ കാലത്ത് വലിയ ആള്‍ക്കൂട്ടങ്ങള്‍ സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത് തുടരാനുളള തീരുമാനത്തിന് കാരണം. നവരാത്രി, ദീപാവലി, മറ്റ് ഉത്സവങ്ങള്‍ എന്നിവ വരാന്‍ പോവുകയാണ്. ഐശ്വര്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടിയായിരിക്കണം നാം നമ്മുടെ വാതിലുകള്‍ പതുക്കെ തുറക്കേണ്ടത.് ഒരിക്കലും അത് കൊറോണ വൈറസിന് വേണ്ടിയാകരുതെന്ന് താക്കറെ അഭിപ്രായപ്പെട്ടിരുന്നു

കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗണേശോത്സവം കണ്ണുതുറപ്പിക്കുന്നതാണെന്നും ആള്‍ക്കൂട്ടം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നും അങ്ങനെ വന്നാല്‍ നിയന്ത്രിക്കുക എളുപ്പമാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ദൗര്‍ഭാഗ്യകരമെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ഹിന്ദുക്കള്‍ നിങ്ങളുടെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് നിങ്ങള്‍ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. നിങ്ങള്‍ പാണ്ഡാര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും പൂജകളില്‍ പങ്കാളികളാകുകയും ചെയ്തുവെന്ന് ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദൈവികമായ മുന്നറിയിപ്പ് ലഭിച്ചോയെന്ന് താന്‍ ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് സെക്യുലര്‍ ആയോ എന്നാണ് കത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ചോദിച്ചത്. ഒരു വശത്ത് ബാറുകളും ബീച്ചുകളും റെസ്‌റ്റോറന്റുകളും തുറക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ മറുവശത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (2 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (3 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (3 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (4 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (4 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (4 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (5 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (6 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (6 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends