Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

തളരും പിന്നീട് കുതിക്കും; ഇന്ത്യയെ കുറിച്ച് ഐ.എം.എഫ്; 2021 ല്‍ വളര്‍ച്ചയില്‍ ഒന്നാമത്തേതും; ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യ; സമ്പദ്‌വ്യവസ്ഥ 10.3 ശതമാനം കുറയും, 2021 ല്‍ 8.8 ശതമാനമായി ഉയരുകയും ചെയ്യും

14 OCTOBER 2020 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാധിച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി ചൊവ്വാഴ്ച അറിയിച്ചു. എന്നിരുന്നാലും, 2021 ല്‍ ഇന്ത്യ 8.8 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് കുതിച്ചുകയറാന്‍ സാധ്യതയുണ്ടെന്നും, അങ്ങനെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം വീണ്ടെടുക്കുകയും ചൈനയുടെ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുകയും ചെയ്യും എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആഗോള വളര്‍ച്ച ഈ വര്‍ഷം 4.4 ശതമാനം ചുരുങ്ങുമെന്നും 2021 ല്‍ 5.2 ശതമാനമായി ഉയരുമെന്നും പറയുന്നു.

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ 2020 ല്‍ 5.8 ശതമാനം ചുരുങ്ങുമെന്നും അടുത്ത വര്‍ഷം 3.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഇതോടൊപ്പം ഐഎംഎഫ് അറിയിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനം രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും അധികമായി ചുരുങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടികള്‍ പ്രവചനത്തിലെ വിലയിരുത്തലുകളില്‍ വിചാരിച്ചിരുന്നതിനേക്കാള്‍ വലുതാണെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. തല്‍ഫലമായി, 2020 ല്‍ സമ്പദ്‌വ്യവസ്ഥ 10.3 ശതമാനം കുറയുമെന്ന് പ്രവചിക്കപ്പെടുന്നു, എന്നാല്‍ ഇതില്‍ നിന്നും ഇന്ത്യ കര കയറുകയും 2021 സാമ്പത്തിക വളര്‍ച്ച ല്‍ 8.8 ശതമാനമായി ഉയരുകയും ചെയ്യും. അതെ സമയം 2019 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.2 ശതമാനമായിരുന്നു.

ഇന്ത്യയുടെ ജിഡിപി ഈ സാമ്പത്തിക വര്‍ഷം 9.6 ശതമാനം കുറയുമെന്ന് ലോക ബാങ്ക് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് , 'ദക്ഷിണേഷ്യയിലെ സാമ്പത്തിക ഫോക്കസ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ലോക ബാങ്ക് പറഞ്ഞു. നമ്മള്‍ മുമ്പ് കണ്ടിട്ടുള്ളതിലും വളരെ മോശമാണ് ഇന്ത്യയില്‍ സ്ഥിതി, 'ദക്ഷിണേഷ്യയുടെ ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍ കഴിഞ്ഞ ആഴ്ച ഒരു കോണ്‍ഫറന്‍സ് കോളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.' ഇത് ഇന്ത്യയിലെ അസാധാരണമായ ഒരു സാഹചര്യമാണ്.ഈ വര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപിയില്‍ 25 ശതമാനം ഇടിവ് രേഖപ്പെടുത്തി, ഇത് ഇന്ത്യയിലെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമാണ്. വൈറസിന്റെ വ്യാപനവും നിയന്ത്രണ നടപടികളും ഇന്ത്യയിലെ സപ്ലൈ , ഡിമാന്‍ഡ് സാഹചര്യത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭൂതപൂര്‍വമായ അളവില്‍ രാജ്യം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, 2022 സാമ്പത്തിക വര്‍ഷത്തില്‍ കുത്തനെയുള്ള 8% വളര്‍ച്ചാ നിരക്കോടെ തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയെ ഇന്ത്യക്ക് വീണ്ടെടുക്കാന്‍ ആകുമെന്നും അന്താരാഷ്ട്ര നാണ്യ നിധി പറയുന്നു. പക്ഷേ, അത് സംഭവിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങള്‍ നടപ്പിലാക്കിയ സാമ്പത്തിക നടപടികളില്‍ നിന്നും അല്പം പഠിക്കേണ്ടതുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യയെ മാറ്റിയത് സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ സ്വഭാവത്തിലും വലുപ്പത്തിലുമുള്ള വ്യത്യാസമാണ്. മിക്ക വികസിത സമ്പദ്‌വ്യവസ്ഥകളും വലിയ തോതില്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ വളരെ വേഗത്തില്‍ നല്‍കിക്കൊണ്ടാണ് പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താന്‍ സഹായിച്ചതെന്ന് ഐഎംഎഫ് പറഞ്ഞു. വികസിത സമ്പദ്‌വ്യവസ്ഥയില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ശരാശരി 9 ശതമാനം സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നല്‍കുവാന്‍ മാറ്റി വച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഡിപിയുടെ 2 ശതമാനത്തില്‍ താഴെ മാത്രം ഉള്ള നേരിട്ടുള്ള ധനപരമായ ഉത്തേജനത്തോടെ ഇന്ത്യ സാമ്പത്തിക നടപടികളില്‍ പിന്നിലാണ്. 'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെയ്യേണ്ടത് , ധനപരമായ പിന്തുണയുടെ ഘടന മാറ്റുക എന്നതാണ് ക്രെഡിറ്റ് ഗ്യാരണ്ടി അഥവാ കൂടുതല്‍ കടം കൊടുക്കുന്നതിനു ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നത് പോലുള്ള പരോക്ഷ നടപടികള്‍ക്ക് പകരം ഉപഭാക്താക്കള്‍ക്ക് കൂടുതല്‍ നേരിട്ടുള്ള പിന്തുണയിലേക്കായിരിക്കണം,' ഐഎംഎഫിലെ ലോക സാമ്പത്തിക പഠന മേധാവി മല്‍ഹര്‍ നബാര്‍ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിഭവങ്ങളുടെ പുനര്‍ വിന്യാസം , കടം കൊടുക്കുന്നത് വര്‍ധിപ്പിക്കല്‍ തുടങ്ങിയ പരോക്ഷ സാമ്പത്തിക ഉത്തേജനത്തെയാണ് നിലവില്‍ ആശ്രയിച്ചിരിക്കുന്നത്. അതിനു പകരം നികുതി വെട്ടിക്കുറവ് പോലുള്ള നേരിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കണം എന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.

ഇന്ത്യ പോലുള്ള ധനപരമായ നിയന്ത്രണമുള്ള രാജ്യങ്ങള്‍ക്ക് നല്‍കാന്‍, ഐഎംഎഫിന് ചില ഉപദേശങ്ങളുണ്ട്. നിയന്ത്രിത ധനസ്ഥിതിയില്‍പ്പോലും, കൂടുതല്‍ ഉത്തേജനം ആവശ്യമുള്ള സമ്പദ്‌വ്യവസ്ഥയുടെ ഭാഗങ്ങളിലേക്ക് നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സബ്‌സിഡികള്‍ തിരിച്ചുവിടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് വിശ്വസിക്കുന്നു. സാമ്പത്തിക വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന്, പൊതുചെലവുകള്‍ ക്രമേണ നിക്ഷേപത്തിലേക്ക് പതുക്കെ മാറ്റി സ്ഥാപിക്കണമെന്ന് ഐഎംഎഫിന്റെ സാമ്പത്തിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് പറയുന്നു. അതായത് നിലവിലെ സാഹചര്യം അല്പം മോശമാണെങ്കിലും ചെറിയ ചില മാറ്റങ്ങളിലൂടെ കോവിഡ് മഹാമാരി കാരണം അല്പം കഷ്ടത്തിലായ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഉയര്‍ത്തി കൊണ്ട് വരാനും. അടുത്ത വര്‍ഷങ്ങളില്‍ തന്നെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന സ്ഥാനം ഇന്ത്യക്ക് തിരിച്ചെടുക്കാനും കഴിയും എന്നാണ് അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (3 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends