Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

39 വര്‍ഷം മുമ്പ് അവര്‍ ഒന്നായിരുന്നു; അന്ന് സംഭവിച്ചത് ഇതാണ്; കേരള കോണ്‍ഗ്രസിന്റെ പിറവി മുതല്‍ ഇന്നുവരെയുള്ള മുന്നണി മാറ്റങ്ങളുടെ കഥ; ഒപ്പം കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പും ഒത്തുചേരലുകളും; എല്‍.ഡി.എഫ്, യു.ഡി.എഫ് സമീപനങ്ങള്‍

14 OCTOBER 2020 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കേരള കോണ്‍ഗ്രസ് (എം) ഇടതു മുന്നണിയുമായി ബന്ധം പുനഃസ്ഥാപിക്കുന്നത് 39 വര്‍ഷത്തിനു ശേഷമാണ്. ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രഖ്യാപിച്ചതോടെ ആ പഴയ ബന്ധത്തിന് അന്ന് സംഭവിച്ച് എന്താണ് എന്നും പരിശോധിക്കുകയാണ് ചിലര്‍. ഒന്നാം നായനാര്‍ മന്ത്രിസഭക്കുള്ള പിന്തുണ 1981 ഒക്ടോബര്‍ 20 ന് മാണി ഗ്രൂപ്പ് പിന്‍വലിച്ചതിനു ശേഷം എല്‍ഡിഎഫുമായി വിപുലമായൊരു സഹകരണം ഇതാദ്യമാണ്. കേരള കോണ്‍ഗ്രസിന്റെ പിറവി മുതല്‍ ഇന്നുവരെയുള്ള മുന്നണി മാറ്റങ്ങളുടെ കഥ.

1964 ല്‍ രൂപമെടുത്ത കേരള കോണ്‍ഗ്രസ് പാര്‍ട്ടി അഞ്ചു വര്‍ഷത്തിനു ശേഷം 1969 ലാണ് ഏതെങ്കിലു മുന്നണിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത്. സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ രൂപമെടുത്ത സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായി 1969 നവംബര്‍ ഒന്നിന് കെ.എം.ജോര്‍ജ് അംഗമായതോടെ പാര്‍ട്ടിയുടെ മുന്നണി ബന്ധത്തിനു തുടക്കമായത്. ഈ സര്‍ക്കാരില്‍ സിപിഐ, മുസ്‌ലിംലീഗ്, എസ്എസ്പി എന്നിവര്‍ക്കൊപ്പമാണു കേരള കോണ്‍ഗ്രസ് അധികാരം പങ്കിട്ടത്. അന്നു കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണക്കുകയായിരുന്നു.

1970 ലെ നിയമസഭാ സ്വതന്ത്ര നിലപാട്; 1971 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഐക്യമുന്നണിയില്‍. തിരഞ്ഞെടുപ്പിനു ശേഷം സഖ്യം വിട്ടു. 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഈ ഐക്യമുന്നണിയുടെ ഭാഗമായിരുന്നില്ല. മത്സരിക്കുന്ന സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടു. പിന്നീട് 1971 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഐക്യമുന്നണിയുമായി സഖ്യത്തിലാണു മത്സരിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം ഈ സഖ്യം തുടര്‍ന്നില്ല. മാര്‍ക്‌സിസ്റ്റ് പാളയത്തിലേക്കു കേരള കോണ്‍ഗ്രസിനെ എത്തിക്കാനുള്ള ശ്രമം ഇക്കാലത്തുണ്ടായെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതിനിടിയില്‍ 1975 ജൂണ്‍ 25 ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ഡിസംബര്‍ 26 ന് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ചേര്‍ന്നു. കെ.എം.മാണിയും ആര്‍.ബാലകൃഷ്ണപിള്ളയുമാണു മന്ത്രിമാരായത്. ഇക്കാലത്തു തന്നെ ആര്‍.ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി. പിള്ള വിഭാഗം 1977 ജനുവരി 29 ന് മാര്‍ക്‌സിസ്റ്റ് മുന്നണിയുടെ ഭാഗമായി മാറി. 1977 ലെ തിരഞ്ഞെടുപ്പില്‍ മാണി വിഭാഗം ഐക്യമുന്നണിക്കൊപ്പവും ബാലകൃഷ്ണപിള്ള വിഭാഗം ഇടതു ചേരിയിലുമാണ് ജനവിധി തേടിയത്.

കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളായി 1979 ജൂലൈ 15 നെടുകെ പിളര്‍ന്നു. ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായിരുന്ന ടി.എസ്.ജോണിനെ പികെവി മന്ത്രിസഭയില്‍ നിന്നു പുറത്താക്കാത്തതില്‍ പ്രതിഷേധിച്ചു കെ.എം.മാണി മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും പിന്മാറി. ഈ പിളര്‍പ്പ് കെ.എം.മാണിയെ സിപിഎമ്മിലേയ്ക്ക് അടുപ്പിച്ചു. 1979 നവംബര്‍ 14 ന് ഇടതുപക്ഷവുമായി ചേര്‍ന്നു. 1980 ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാണി ഇടതുമുന്നണിയുടെ ഭാഗമായി. സിപിഎം 11 വര്‍ഷത്തെ ഇടവേളക്കു ശേഷം അധികാരത്തിലെത്തി. കെ.എം.മാണി 1980ലെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു.

കെ.എം.മാണി 1981 ഒക്ടോബര്‍ 20 ന് ഇടതുമുന്നണിക്കു നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ സര്‍ക്കാര്‍ നിലംപതിച്ചു. രണ്ടു വര്‍ഷത്തെ ഇടതു ബന്ധം ഉപേക്ഷിച്ചു മാണി വീണ്ടും ജനാധിപത്യ മുന്നണിയുടെ ഭാഗമായി. മാണിക്കൊപ്പം ജോസഫ് വിഭാഗവും യുഡിഎഫിലെ ഘടകകക്ഷിയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ സീറ്റു തര്‍ക്കത്തെ തുടര്‍ന്നു യുഡിഎഫ് വിട്ടു. പി.ജെ.ജോസഫ് മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് 1991 ഏപ്രില്‍ 13ന് ജോസഫ് വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായി. 19 വര്‍ഷം പി.ജെ.ജോസഫ് എല്‍ഡിഎഫിന്റെ ഭാഗമായിരുന്നു.

ജോസഫ് ഗ്രൂപ്പ് 2010 ഏപ്രില്‍ 30ന് എല്‍ഡിഎഫ് വിടുകയും മേയ് 27ന് മാണി വിഭാഗം കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ലയിക്കുകയും ചെയ്തു. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പമാണു മത്സരിച്ചത്. 2016 ഓഗസ്റ്റ് ഏഴിന് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനു ശേഷവും നിയമസഭക്ക് അകത്തും തദ്ദേശസ്ഥാപനങ്ങളിലും മാണി ഗ്രൂപ്പ് എല്‍ഡിഎഫുമായി അകലം പാലിച്ചിരുന്നു. ദേശീയതലത്തില്‍ യുപിഎയ്ക്കു പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കി. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പ് ഇടതുമുന്നണിയുമായി കൈകോര്‍ത്തു. 2018 ജൂണ്‍ 8ന് വീണ്ടും യുഡിഎഫില്‍.

2019 ഏപ്രില്‍ 9 ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി അന്തരിച്ചു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെ ചെല്ലി തര്‍ക്കം. പാര്‍ട്ടി അനൗദ്യോഗിക പിളര്‍പ്പിലേക്ക്. 2019 ലെ പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥിക്ക് അപ്രതീക്ഷിത തോല്‍വി. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. കരാര്‍ ലംഘിച്ച ജോസ് വിഭാഗത്തെ 2020 ജൂണ്‍ 29ന് യുഡിഎഫില്‍ നിന്നു പുറത്താക്കി. അതിന് ശേഷം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇടതുമുന്നണിക്ക് എന്ന പ്രഖ്യാപനം ജോസ് വിഭാഗം നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (3 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (4 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (5 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (5 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (6 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (7 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (7 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends