ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് കൊണ്ടു വന്ന ഗര്‍ഭിണിയ്ക്ക് ഹെലികോപ്റ്ററില്‍ സുഖപ്രസവം!
ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായി ആകാശമാര്‍ഗം കൊണ്ടു വന്ന ഗര്‍ഭിണിക്ക് ഹെലികോപ്റ്റര്‍ പ്രസവമുറിയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതിയുമായി ഹെലികോപ്റ്റര്‍ അഗത്തിയില്‍ നിന്നു പുറപ്പെട്ടത്. പ്രസവ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കൊച്ചിയിലേക്കു കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ മെഡിക്കല്‍ സംഘവും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. ഇതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാനായി.
കുഞ്ഞിന് 34 ആഴ്ച മാത്രം വളര്ച്ചയെത്തിയതേയുള്ളൂ. അഗത്തി സ്വദേശിനിയാണ് ആകാശത്തു വച്ച് ജനിച്ച കുഞ്ഞിന്റെ മാതാവ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha