Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പി.ജെ ജോസഫിന്റെ തൊഴുത്തില്‍ കുത്ത്; യു.ഡി.എഫിന് അതൃപ്തി; മധ്യകേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്; കണക്കു കൂട്ടല്‍ പിഴച്ചത് ഉമ്മന്‍ചാണ്ടിയുടെയും എ വിഭാഗത്തിന്റെയും; പി.ജെ ജോസഫിന്റെ സീറ്റ് ആവശ്യം അനവസരത്തിലുള്ളതെന്ന് യു.ഡി.എഫ്

18 OCTOBER 2020 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടു പോയത് യു.ഡി.എഫിന് വലിയ ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മുഴുവന്‍ സീറ്റും ചോദിച്ച് യു.ഡി.എഫ് പാളയത്തില്‍ പി.ജെ ജോസഫ് പടയൊരുക്കം തുടങ്ങയിത്. നിയമസഭാ സീറ്റുകള്‍ക്കായുള്ള പി.ജെ.ജോസഫിന്റെ അവകാശവാദത്തില്‍ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. കേരളകോണ്‍ഗ്രസ് (എം) എല്‍ഡിഎഫിന്റെ ഭാഗമാകുമ്പോള്‍ യുഡിഎഫിനുള്ള പരുക്ക് മാറ്റേണ്ട ഈ സമയത്ത് നിയമസഭാ സീറ്റുകളെക്കുറിച്ചു ചര്‍ച്ച സൃഷ്ടിച്ചത് അനവസരത്തിലായെന്ന വികാരമാണു നേതൃത്വത്തിനുള്ളത്.

കഴിഞ്ഞ യുഡിഎഫ് യോഗത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വം പി.ജെ.ജോസഫുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു മധ്യകേരളത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളുമാണു വിലയിരുത്തിയത്. ജോസ് പക്ഷത്തിന്റെ പോക്ക് യുഡിഎഫിനു നഷ്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികള്‍ ആലോചിച്ചു. കെ.എം.മാണിയുടെ പൈതൃകമുള്ള പാര്‍ട്ടിയെ ഉപേക്ഷിക്കുകയും ജോസഫിനെ കൂടെ നിര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ യുഡിഎഫിന്റെ കേരളകോണ്‍ഗ്രസ് മുഖമായി ജോസഫ് മുന്നില്‍ നില്‍ക്കണമെന്നായിരുന്നു ആവശ്യം. ജോസ് വിഭാഗത്തില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കുന്നതും ചര്‍ച്ച ചെയ്തു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാന്യമായ പരിഗണന ഉറപ്പു നല്‍കി. ഇതിനിടയിലാണു കഴിഞ്ഞതവണ കേരളകോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും ജോസഫ് ചോദിച്ചത്. അവരുടെ ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ കയ്യോടെ തള്ളി. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാനായി കോട്ടയത്ത് ഇന്നു ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ചേരും. മധ്യകേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കൂടുതല്‍ ശക്തമായ ഇടപെടലുകളും കോണ്‍ഗ്രസ് ആലോചിക്കുന്നു.

ജോസ് വിഭാഗം യു.ഡി.എഫ് വിട്ടപ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അത് വലിയ ആശ്വാസമായിരുന്നു. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമല്ലാതെ കോട്ടയത്ത് നിന്നും കോണ്‍ഗ്രസിന്റെ കൂടുതല്‍ ജനപ്രതിനിധികളെ നിയമസഭയില്‍ എത്തിക്കാന്‍ ഇതു സഹായിക്കുമെന്നാണ് കണക്കൂട്ടിയത്. പ്രധാനമായും കോണ്‍ഗ്രസിലെ എ വിഭാഗത്തിനാണ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടത്തില്‍ ഏറ്റവും അധികം പ്രയോജനം ലഭിക്കുക. അതായത് ജോസ് വിഭഗത്തിന് നല്‍കിയിരുന്ന സീറ്റുകള്‍ ഇനി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പി.ജെ ജോസഫിന്റെ ശക്തി കേന്ദ്രം ഇടുക്കിയാതുകൊണ്ടു തന്നെ അവര്‍ തടസവാദം ഉന്നയിക്കില്ലെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടി. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ പി.ജെ. ജോസഫ് വിഭാഗം സ്വീകരിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം യു.ഡി.എഫില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളും പി.ജെ. ജോസഫ് ആവശ്യപ്പെടുകയാണ്. ഇവിടെ കണക്ക് കൂട്ടല്‍ പിഴക്കുന്നത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന എ വിഭാഗത്തിന്റെതായതുകൊണ്ടു തന്നെ യു.ഡി.എഫില്‍ ഈ ആവശ്യം വരും നാളുകളില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റും ഇത്തവണയും അവകാശപ്പെട്ടതാണെന്ന് പി.ജെ. നടത്തിയത്. മുന്‍പ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും അവര്‍ പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നുമാണ് ജോസഫ് പറയുന്നത്. വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ചുമാറ്റത്തിനു തയാറാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങള്‍ മത്സരിക്കും. ജോസ് കെ.മാണിയെ നേതാക്കള്‍ ഏറെയും കൈവിട്ടു. കള്ളം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് കൂടെയുള്ളതെന്നും പി.ജെ. ജോസഫ് ആരോപിച്ചു. എന്നാല്‍ ജോസഫ് വിഭാഗത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും സീറ്റ് ചര്‍ച്ചയില്‍ ഉണ്ടാകില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (12 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (18 minutes ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (38 minutes ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (56 minutes ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (1 hour ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (1 hour ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (6 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (8 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (8 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (8 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (8 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (8 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (9 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (9 hours ago)

Malayali Vartha Recommends