രണ്ടു വർഷമായി ആത്മാവുമായി പ്രണയത്തിൽ; പ്രേത കാമുകന്റെ ദുശ്ശീലം മനസ്സിലാക്കിയ യുവതി വിവാഹത്തിൽ നിന്നും പിന്മാറി, 32കാരിയായ യുവതിയുടെ വെളിപ്പെടുത്തലിൽ കുഴഞ്ഞ് ലോകം
രണ്ടു വർഷമായി ആത്മാവുമായി പ്രണയത്തിലായ യുവതിക്ക് സംഭവിച്ചത്. കടുത്ത പ്രണയത്തിനുശേഷം വിവാഹവും ഉറപ്പിച്ചു. എന്നാൽ തന്റെ പ്രേത കാമുകന്റെ ദുശ്ശീലം പിന്നീടാണ് യുവതി മനസ്സിലാക്കുന്നത്. എന്നാൽ ഇതോടെ വിവാഹം വേണ്ടെന്ന് വെച്ചിരിക്കുകയാണ് യുവതി. 32കാരിയായ അമതിസ്റ്റ് റെലം എന്ന ബ്രിട്ടീഷ് യുവതിയാണ് അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് തന്നെ.
സ്ഥിമായി അപ്രത്യക്ഷനാകുക, മയക്കു മരുന്നിന് അടിമ എന്നിവയാണ് ദുശ്ശീലമായി കാമുകി മനസ്സിലാക്കിയ ദുശീലങ്ങൾ. കാമുകി അറിയാതെ പാർട്ടികളിലും പ്രേതം പങ്കെടുക്കുമായിരുന്നത്രെ. 2018–ൽ ആരംഭിച്ച പ്രണയം ഇവരെ ഏറെ അടുപ്പിച്ചിരുന്നുവെന്ന് യുവതി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള് ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതിനിടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ന്യൂ യോർക് ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
തായ്ലന്റിലേക്കുള്ള യാത്രയ്ക്കിടെയാണ് കാമുകന്റെ സ്വഭാവം മാറിയതെന്ന് അമതിസ്റ്റ് റെലം പറയുകയാണ്. എന്നാൽ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു അത്. അതിനിടയിൽ അവൻ ചീത്ത കൂട്ടുകെട്ടുകളിൽ പെട്ടതാവാമെന്നും യുവതി പറയുകയാണ്. ഇതേതുടർന്ന് തന്നെ ഗൗനിക്കാതെയായി. തന്റെയരികിൽ നിന്നും മണിക്കൂറുകളോളം മാറിനിൽക്കാൻ തുടങ്ങിയിരുന്നു. ഒപ്പം തിരിച്ചു വരുന്നത് മറ്റ് പ്രേതങ്ങൾക്കൊപ്പമായിരിക്കും. അത് തനിക്ക് ഇഷ്ടമല്ലെന്നും ഒടുവിൽ വിവാഹം വേണ്ടെന്നു തീരുമാനിക്കുകയുമായിരുന്നുവെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ മനുഷ്യനായ കാമുകനെ ഉപേക്ഷിച്ച ശേഷം 20 പ്രേതങ്ങളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് യുവതി മുമ്പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha