Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ശിവശങ്കര്‍ ഇ.ഡി.ക്ക് നല്‍കിയ മൊഴി ഇങ്ങനെ; സ്വര്‍ണമാണ് കടത്തിയതെന്ന് അറിഞ്ഞില്ല; പക്ഷേ സ്വപ്‌നയെ സഹായിച്ചിട്ടില്ല; സ്വപ്‌നയുമായി മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ച നടത്തിയോ എന്ന് ഓര്‍മ്മയില്ല; ഡോളര്‍ നിക്ഷേപിക്കാന്‍ സഹായിച്ചു; പിണറായിയോട് കൂറുകാട്ടി വിശ്വസ്തന്റെ മൊഴി

18 OCTOBER 2020 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധുപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പമാണ് ശിവശങ്കറിന്റെ മൊഴി പകര്‍പ്പും സമര്‍പ്പിച്ചത്. 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലറ്റും തമ്മില്‍ ഉള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയിരുന്നു താനെന്ന് എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. റിബിള്‍ഡ് കേരളയുടെ ചുമതലക്കാരന്‍ എന്ന നിലക്കാണ് ഇത്തരത്തിലൊരു ബന്ധം കോണ്‍സിലേറ്റുമായി സൂക്ഷിച്ചത്. റെഡ്കസന്റുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്‌നയുടെ മൊഴിയോട് പ്രതികരിക്കാന്‍ എം ശിവശങ്കര്‍ തയ്യാറായിട്ടില്ല. ക്ലിഫ് ഹൗസില്‍ സ്വപ്‌നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓര്‍മയില്ല. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്‌ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്‌നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്‌ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്‌നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അടക്കം ഇത്തരത്തില്‍ കൊണ്ടുവരാറുണ്ടെന്നും അത് ബിമാപ്പള്ളിയില്‍ വില്‍പ്പന നടത്താറുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണമാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് ഒരു ഘട്ടത്തിലും പറയുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമാണ് എം ശിവശങ്കര്‍ വിശദീകരിക്കുന്നത്.

സ്വപ്‌നക്കൊപ്പം മൂന്ന് തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ശിവശങ്കര്‍. കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥന്‍ ഖലീദിന് ഡോളര്‍ കേരളത്തില്‍ നിക്ഷേപിക്കണമെന്ന ആവശ്യമായി സ്വപ്‌ന സമീപിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അറിവില്ലാത്തതിനാല്‍ ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തികൊടുത്തു. പിന്നീട് എന്തു സംഭവിച്ചുവെന്നറിയില്ലന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വര്‍ണക്കടത്ത് പിടികൂടിയ ശേഷം സ്വപ്‌നയും ഭര്‍ത്താവും തന്നെ നാലാം തീയതി വന്നു കണ്ടിയിരുന്നു. അത് ഫഌറ്റ് മാറുന്ന കാര്യം പറയാനാണെന്നും ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

ലൈഫ് മിഷന്‍ അടക്കമുള്ള ഇടപാടുകളില്‍ പ്രതിഫലമായി ലഭിച്ച ഡോളര്‍ വിദേശത്തേക്കുകടത്താന്‍ സ്വപ്‌നയ്ക്ക് അവസരമൊരുക്കിയത് ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രകളെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ശിവശങ്കറിന് കുരുക്ക് മുറുകുന്നത്. ഇപ്പോള്‍ പുറത്ത് വന്ന മൊഴികളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. സ്വപ്‌നയ്ക്ക് വി.വി.ഐ.പി. പരിഗണനവരെ നല്‍കിയ ഈ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല. പലതവണ ചോദിച്ചപ്പോഴും കൃത്യമായ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി. നിഷേധഭാവത്തിലെ മറുപടികളും തുടര്‍ന്നു. നാലുയാത്രകളാണ് സംശയാസ്പദം. യാത്രകളുടെ അനുമതി സംബന്ധിച്ച വിശദാംശങ്ങളും ഹാജരാക്കിയില്ല. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാന്‍ ശിവശങ്കര്‍ സാവകാശം തേടിയിരുന്നു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് വിവരം.

സര്‍ക്കാരില്‍ നിര്‍ണായകസ്വാധീനമുള്ള ശിവശങ്കറിന് വിമാനത്താവളത്തില്‍ ലഭിക്കുന്ന പരിഗണനയാണ് സ്വപ്‌ന മുതലെടുത്തതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ചില യാത്രകള്‍ സംബന്ധിച്ച രേഖകള്‍ നശിപ്പിച്ചതായി കസ്റ്റംസ് സംശയിക്കുന്നു. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തത്തില്‍ നശിച്ച രേഖകളുടെ കൂട്ടത്തില്‍ ഇവയുമുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. യൂണിടാക്കില്‍നിന്നടക്കം കമ്മിഷനായി വാങ്ങിയ തുക ഡോളറില്‍ത്തന്നെ വേണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ സംഘടിപ്പിച്ചുനല്‍കാന്‍ ബാങ്ക് ഉദ്യോഗസ്ഥരെ ശിവശങ്കറും നിര്‍ബന്ധിച്ചതായി സൂചനയുണ്ട്. ബാങ്ക്മാനേജര്‍, സ്വപ്‌ന, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ മൊഴികളില്‍ ശിവശങ്കറിന്റെ പങ്കാളിത്തം സാധൂകരിക്കുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (2 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (3 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (3 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (4 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (4 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (4 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (5 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (6 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (6 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends