Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

രാജ്യത്തിന്റെ ഓരോ തുണ്ട് ഭൂമിയും കാത്തുസൂക്ഷിക്കും; ചൈനക്കും പ്രതിപക്ഷത്തിനും മറുപടി ; അമിത്ഷായുടെ ശബ്ദം, മോദിസര്‍ക്കാരിന്റെ ജാഗ്രത; ചൈനീസ് സൈനികരോട് യുദ്ധത്തിന് തയാറാകാന്‍ പ്രസിഡന്റ് ഷീജിങ് പിങ്; ഇന്ത്യന്‍ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറെന്ന് അമിത് ഷാ

18 OCTOBER 2020 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചൈന സൃഷ്ടിക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ സേന അതിര്‍ത്തിയില്‍ തിരിച്ചടികള്‍ നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നയപരമായി നീക്കത്തിലൂടെ ചൈനയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുകയുമാണ്. എന്നാല്‍ ലഡാക്ക് സംഘര്‍ഷം കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ചത്. ഇതിന് കൃത്യമായൊരു മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ഓരോ തുണ്ട് ഭൂമിയും കാത്തുസൂക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ആര്‍ക്കും അത് കൈക്കലാക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഡാക്കില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സൈനിക, നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ഉരസല്‍ നിരന്തരം തുടരുന്നതിനിടയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം.

'നമ്മുടെ ഓരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നുണ്ട്. ആര്‍ക്കും അത് അപഹരിക്കാനാവില്ല. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ നമ്മുടെ പ്രതിരോധ സേനയ്ക്കും നേതൃത്വത്തിനും കഴിവുണ്ട് ' അദ്ദേഹം ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറാണെന്നും അമിത് ഷാ പറഞ്ഞു. 'എല്ലാ രാജ്യങ്ങളും യുദ്ധത്തിന് തയാറാണ്. സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക എന്നതാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്‌പ്പോഴും തയ്യാറാണ്.' അദ്ദേഹം പറഞ്ഞു.

ചൈനീസ് സൈനികരോട് യുദ്ധത്തിന് തയാറാകാന്‍ പ്രസിഡന്റ് ഷീജിങ് പിങ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷായുടെ പരാമര്‍ശം. രാജ്യത്തോട് വിശ്വസ്തത പുലര്‍ത്താനും തികഞ്ഞ ജാഗ്രതയോടെയിരിക്കാനും സൈനികരോട് ഷീജിങ് പിങ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുവാങ്‌ഡോങ് സൈനിക ക്യാമ്പ് സന്ദര്‍ശിച്ച ഷി ജിന്‍പിങ് സൈനികരോട് മനസ്സും ഊര്‍ജവും യുദ്ധ തയ്യാറെടുപ്പുകള്‍ക്കായി സമര്‍പ്പിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചതായി സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ടുചെയ്തത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. പോരാട്ടശേഷി ഉയര്‍ത്തുന്ന നടപടികള്‍ വേഗത്തിലാക്കുക, ബഹുവിധ കഴിവുകളുളള കരുത്തുറ്റ ശക്തിയെ കെട്ടിപ്പടുക്കുക, ദ്രുതപ്രതികരണം ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്താണ് ഷി സൈനികരെ അഭിസംബോധന ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആരെ ഉദ്ദേശിച്ചാണ് ഷി ജിന്‍പിങ് സൂചിപ്പിച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യക്ക് പുറമേ യുഎസുമായും ചൈന നല്ല ബന്ധത്തിലല്ല. ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഇന്ത്യയും ചൈനയും ഏഴാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തിയിരുന്നു. മെയ് മാസത്തിലാണ് ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷം ആരംഭിക്കുന്നത്. ജൂണില്‍ ഇരുസൈന്യവും ഗാല്‍വന്‍ താഴ് വരയില്‍ ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യന്‍ സൈനികരാണ് അന്ന് വീരമൃത്യുവരിച്ചത്. ചൈനീസ് സൈന്യത്തിനും ആള്‍നാശമുള്‍പ്പടെ ഉണ്ടായെങ്കിലും സ്ഥിരീകരണം നടത്താന്‍ ചൈന തയ്യാറായിരുന്നില്ല. സംഘര്‍ഷം പരിഹരിക്കുന്നതിനായി നിരവധി തവണ സൈനിക, നയതന്ത്ര, മന്ത്രിതല ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നിരുന്നു.

അതെ സമയം ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി പാനല്‍ ഈ മാസം അവസാനം ലഡാക്ക് സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കുന്ന ദ്വിദിന സന്ദര്‍ശനത്തില്‍ പാര്‍ലമെന്ററി പാനല്‍ സൈനികരെ സന്ദര്‍ശിച്ച് അവരുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തും. കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങളാണ് ലഡാക്കിലെ ലേ സന്ദര്‍ശിക്കുന്നത്. ലഡാക്കില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് ഉയര്‍ന്ന പ്രദേശത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും അഭാവമുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനേ തുടര്‍ന്നാണ് പാര്‍ലമെന്റ് പാനലിന്റെ സന്ദര്‍ശനം.

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കഴിഞ്ഞ മാസം ചൗധരി കത്തെഴുതിയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ ലഡാക്ക് സെക്ടര്‍ സന്ദര്‍ശിച്ച്, അവിടെ വിന്യസിച്ചിരിക്കുന്ന സൈനികരുമായി സംവദിക്കാനും അവരുടെ ജോലി സാഹചര്യങ്ങളും ആവശ്യകതകളും മനസിലാക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചൗധരി കത്തെഴുതിയത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തുമായി പിഎസി സെപ്റ്റംബര്‍ ആറിന് നടത്തിയ ചര്‍ച്ചയില്‍ സൈനികരുടെ റേഷന്‍, വസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ എംപിമാരുടെ ലഡാക്ക് സന്ദര്‍ശനത്തെക്കുറിച്ച് പിഎസി ചെയര്‍മാന്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് അധീര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (3 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends