Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വെട്ടിനിരത്തല്‍; പിണറായിക്ക് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ; കണ്ണൂര്‍ ലോബി തന്നെ സി.പി.എമ്മിനെ നയിക്കും; വിമര്‍ശനങ്ങള്‍ക്കിടയിലും ശക്തി തെളിയിച്ച് പിണറായി പക്ഷം; പിണറായി ഒരുങ്ങി തന്നെ

01 DECEMBER 2020 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

തദ്ദേശ തെരഞ്ഞെടുപ്പ് കൊടുപിരികൊണ്ടിരിക്കുന്ന സമയത്തുണ്ടായ കെ.എസ്.എഫ്.ഇ ശാഖകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിട്ടത് എന്താണെന്ന ചോദ്യം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. കണ്ണൂര്‍ ലോബിക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വെല്ലുവിളി തടയിടാനാണോ പിണറായി വിജയന്റെ ഈ നീക്കം എന്നാണ് സംശയക്കുന്നത്. പിണറായി വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് തോമസ് ഐസക്കാണ്. തോമസ് ഐസക്കിനെ ഒതുക്കാനുള്ള പിണറായിയുടെ തന്ത്രമാണ് വിജിലന്‍സ് അന്വേഷണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതിലൂടെ ആഭ്യന്തര വകുപ്പില്‍ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറയാന്‍ എല്ലാം കുറ്റവും ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ ഭിന്നാഭിപ്രായക്കാരെ കൃത്യമായി തന്നെ കൈകാര്യം ചെയ്യുമെന്ന സൂചനകളാണ് സിപിഎമ്മില്‍ പിണറായി പക്ഷം നല്‍കുന്നത്.

ഇതിന്റെ സൂചനയാണ് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വവും നല്‍കുന്നത്. കെഎസ്എഫ്ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃതം അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. തോമസ് ഐസക്ക് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന നിലപാട് കേന്ദ്ര നേതാക്കള്‍ ആവര്‍ത്തിക്കുന്നു. വിജിലന്‍സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാനത്ത് ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അച്ചടക്ക നടപടി ആലോചിക്കില്ലെന്നാണ് വിവരം. പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം അതുണ്ടായേക്കുമെന്നാണ് സൂചന.

സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള നേതാക്കള്‍ വിജിലന്‍സ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വട്ടാണെന്നുള്ള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടതെന്നുള്ള ആനത്തലവട്ടത്തിന്റെ വാക്കുകളുമാണ് വിഷയം കൂടുതല്‍ വിവാദത്തിലാക്കിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഏതായാലും കെഎസ്എഫ്ഇ റെയ്ഡില്‍ തൂങ്ങി ഇനിയൊരു പരസ്യചര്‍ച്ചവേണ്ടെന്നാണ് പാര്‍ട്ടിയിലും മുന്നണിയിലുമുള്ള ധാരണ.

പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയെ പൂര്‍ണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി കെ എസ് എഫ് ഇയിലെ വിജിലന്‍സ് ഇടപെടല്‍ തെറ്റല്ലെന്നും എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു മാണെന്ന സൂചനകളും നല്‍കി. ഇതോടെ തന്നെ കടന്നാക്രമിക്കാന്‍ വരുന്നവരെ നേരിടാന്‍ തയ്യാറാണെന്ന സന്ദേശം നല്‍കുകയാണ് പിണറായി. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയതു റെയ്ഡല്ല, പ്രാഥമിക പരിശോധന മാത്രമെന്നു മുഖ്യമന്ത്രി പറയുന്നു. കെ.എസ്.എഫ്.ഇയിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ പോരായ്മകള്‍ കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണു വിജിലന്‍സ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ വിജിലന്‍സിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലത്തില്‍ വിജിലന്‍സിനെ പൂര്‍ണ്ണമായും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ഇതിനൊപ്പം വിജിലന്‍സ് റെയ്ഡ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവ അറിഞ്ഞിരുന്നുവെന്ന വാര്‍ത്തയെ അദ്ദേഹം നിഷേധിച്ചതിലും രാഷ്ട്രീയമുണ്ട്.

ശ്രീവാസ്തവയ്‌ക്കെതിരേയും സിപിഎം. നേതാക്കളില്‍ എതിര്‍പ്പ് ഏറെയുണ്ട്. പോലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കത്തിന് തടയിടുകയെന്നതും മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നിലുണ്ട്. കെ.എസ്.എഫ്.ഇയുടെ 40 ശാഖകളില്‍ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സിനെതിരേ ധനമന്ത്രി തോമസ് ഐസക്കും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. ഇതെല്ലാം ലഘൂകരിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം എത്തുമ്പോള്‍ ഇനി നേതാക്കള്‍ പരസ്യ വിര്‍ശനവും നിര്‍ത്തും. തള്ളി പറയുന്നവരെ വെട്ടി നിരത്തി പാര്‍ട്ടിയുടെ ചുക്കാന്‍ തന്റെ കൈയില്‍ തന്നെ നിര്‍ത്താനാണ് പിണറായിയുടെ നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (2 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (4 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (5 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (5 hours ago)

Malayali Vartha Recommends