'അടിച്ചു മോളേ' അടിച്ചു; ഒരു കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ സന്ദേശം... തട്ടിപ്പെന്ന് കരുതി മൈന്‍ഡ് ചെയ്തില്ല; പിന്നാലെ സംഭവിച്ചത് മറ്റൊന്ന്... അമ്പരന്ന് യുവതിയും കുടുംബവും..
ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയും അറിയിച്ച് തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ ലോകത്തെല്ലായിടത്തുമുണ്ട്. ഇത്തരക്കാരെ സൂക്ഷിക്കണമെന്ന് ഇന്നത്തെ കാലത്ത് എല്ലാവര്ക്കും അറിയുകയും ചെയ്യാം.
അതിനാല്‍ തന്നെ പലരും മെയില്‍ വഴിയും എസ്എംഎസ് വഴിയും വരുന്ന ഇത്തരം സന്ദേശങ്ങള്‍ മൈന്‍ഡ് ചെയ്യാതെ വിടുകയാണ് പതിവ്.കൊറോണക്കാലത്ത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി. സൈബര്‍ പൊലീസും വിദഗ്ദരും നിരന്തരം ക്യാമ്ബയിന് നടത്തിയിട്ടും തട്ടിപ്പിനിരയായവരെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
എന്നാല്‍ ഓസ്ട്രേലിയന്‍ സ്വദേശിയായ യുവതിക്ക് സംഭവിച്ചത് നേരെ തിരിച്ചാണ്. 1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന ഇ-മെയില്‍ സന്ദേശം കണ്ട യുവതി തന്നെ പറ്റിക്കാനാവില്ലെന്ന ഭാവത്തോടെ മെയില്‍ ശ്രദ്ധിച്ചില്ല. തുടര്‍ച്ചയായി വന്ന മെയിലുകളെല്ലാം ഡിലീറ്റ് ചെയ്തു. ഒടുവില്‍ ലോട്ടറിയടിച്ചെന്ന് കത്തിലൂടെ വിവരം അറിഞ്ഞപ്പോഴാണ് 'അടിച്ചു മോളേ' എന്ന യാഥാര്‍ത്ഥ്യം യുവതി അംഗീകരിച്ചത്.
ദലോട്ട് എന്ന ലോട്ടറി സൈറ്റില്‍ നിന്ന് നവംബര്‍ 20ന് ലോട്ടറിയെടുത്തിരുന്നതായി യുവതി ഓര്‍മിക്കുന്നത് അപ്പോഴാണ്. മൊബൈലില്‍ ആപ്പ് തുറന്നു നോക്കിയപ്പോള്‍ അതിലും വിജയത്തെ കുറിച്ചുള്ള അറിയിപ്പ് കണ്ടു.
ലോട്ടറി തട്ടിപ്പിന് ഇരയാവാത്തതില് സന്തോഷമുണ്ടെന്നും ഇത്തരം മെയിലുകളുടെയും എസ്എംഎസ്സുകളുടെയും ആധികാരികത ഇനിയും ഉറപ്പുവരുത്തുമെന്നും യുവതി പറയുന്നു.
ലോട്ടറിയടിച്ച പണം വാര്‍ധക്യ കാലത്തേക്ക് മാറ്റിവെക്കാനാണ് യുവതിയും ഭര്‍ത്താവും തീരുമാനിച്ചിരിക്കുന്നത്. പക്ഷെ, കുറച്ചു പണം വീടിന്റെ അറ്റകുറ്റ പണികള്‍ക്കായി ചിലവിടുമെന്നും യുവതി.
https://www.facebook.com/Malayalivartha