വിവാഹ ജീവിതത്തെയും കല്യാണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മജ്സിയ; അന്ന് വിവാഹത്തിൽ നിന്നും പിന്മാറിയത് ആ ഒരൊറ്റ കാരണം കൊണ്ട്
ഓരോ ദിവസം കഴിയുമ്പോഴും സംഭവബഹുലമായ നിമിഷത്തിലൂടെയാണ് ബിഗ്ബോസ് ഷോ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് അത്ര സുപരിചിതര്‍ അല്ലായിരുന്നു ഈ സീസണിലെ മത്സരാർത്ഥികൾ. എന്നാൽ, ശക്തമായ പ്രകടനം തന്നെയാണ് ചുരുങ്ങിയ ദിവസം കൊണ്ട് കാഴ്ച വെക്കുന്നത്. ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ഈ കാര്യം വ്യക്തമായിരിക്കുകയാണ്.
ആദ്യത്തെ ക്യാപ്റ്റന്‍സി ടാസ്കില് വിജയിച്ച് ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായത് ഭാഗ്യലക്ഷ്മിയായിരുന്നു. ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തില്‍ 10 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്. രണ്ടാമത്തെ ദിവസം രാത്രി ഭാഗ്യലക്ഷ്മി മജ്സിയക്ക് ഒപ്പമിരുന്ന് സംസാരിച്ചിരുന്നു.
മജ്സിയുടെ വിവാഹത്തെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. 2018ൽ മജ്സിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്സിയ വെളിപ്പെടുത്തി.അദ്ദേഹം ആദ്യം വളരെ സപ്പോർട്ടീവ് ആയിരുന്നു. എന്നാൽ മജ്സിയുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ വന്ന് ഉയരങ്ങളിലേക്ക് എത്തുവാൻ തുടങ്ങിയപ്പോൾ അയാളിൽ ഈഗോ ഉണ്ടായി. അതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാന്‍ തുടങ്ങി. ഒടുവില്‍ ആ ബന്ധം വേണ്ടെന്ന് മജ്സിയും വീട്ടുകാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ജീവിതത്തിൽ കുറച്ചു കൂടി മാറ്റങ്ങൾ വരുത്തിയിട്ടാണ് ഇനി ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കേണ്ടതെന്നും താരം പറയുകയുണ്ടായി. ഒരു കുഞ്ഞുണ്ടായാൽ അത് വിഷമിക്കുന്ന അവസ്ഥ വരാതെ വേണം ജീവിക്കണമെന്നും മജ്സ പറഞ്ഞു.
https://www.facebook.com/Malayalivartha