കൗണ്ടറുകളുടെ തമ്പുരാന് ജാഡയോ? ആളുകളുടെ തെറ്റിദ്ധാരണയ്ക്കുള്ള മറുപടിയുമായി നോബി
ബിഗ്ബോസ് 3ന്റെ ആരംഭത്തിൽ പ്രേക്ഷകർ പ്രവചിച്ച മത്സരാർത്ഥി ആയിരുന്നു നോബി മാർക്കോസ്. തന്റെതായ ശൈലിയിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നോബിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ടെലിവിഷൻ ഷോകളിൽ നോബിയെ പ്രേക്ഷകർ കാണുന്ന രീതിയിൽ തന്നെയാണ് ബിഗ്ബോസ് ഹൗസിലും കാണുന്നത്. യഥാർത്ഥ ജീവിതത്തിലും താരം ഇങ്ങനെ തന്നെയാണ്.
ആളുകൾക്ക് തന്നെ കുറിച്ചുള്ള തെറ്റായ ധാരണയെ കുറിച്ച് മനസ് തുറക്കുകയാണ് നോബി. ഷോയിലെ സ്വന്തം വ്യക്തിത്വത്തെ കുറിച്ചുള്ള ടാസ്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അടുത്തറിയാത്ത പലരും പൊതുവിൽ താൻ ജാഡയാണെന്നാണ് പറയുന്നത്. പൊതുവിൽ ദേഷ്യപ്പെടുന്ന ആളല്ല താൻ. തന്റെ നടത്തവും മുഖഭാവവും സംസാരവുമൊക്കെ കണ്ടിട്ടാണ് ആളുകൾ ഇങ്ങനെയൊക്കെ കരുതുന്നതെന്നും പറഞ്ഞു. ഒരിക്കൽ തന്റെ സുഹൃത്ത് തന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടു, സുഹൃത്തിന്റെ ബന്ധു പറഞ്ഞു നോബിയെ തീരെ ഇഷ്ടമല്ലെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളിക്ക് ഭയങ്കര ജാഡയാണെന്ന് പറഞ്ഞെന്നും അറിഞ്ഞു. പുള്ളിക്ക് തന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. തന്റെ നടത്തവും നോട്ടവും കാണുമ്പോഴാണ് ആളുകൾക്ക് ഇങ്ങനെ തോന്നുന്നത് എന്നും നോബി വ്യക്തമാക്കി.
തന്റെ മുഖം കോമഡി മുഖമാണെന്ന് നോബിക്ക് കൂടി തോനിയിട്ടില്ല. അവതരിപ്പിക്കുന്ന പരിപാടികളെപ്പറ്റിയും ആളുകൾ പറയാറുണ്ട്, ഇവന്റെയൊക്കെ കോമഡി കണ്ട് ആര് ചിരിക്കാന്‍ എന്ന്. പക്ഷെ തന്റെ കോമഡി കേട്ട് ചിലരെങ്കിലും ചിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നോബി കൂട്ടിച്ചേർത്തു. തന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും. ആരെയും വേദനിപ്പിക്കാതെ ജീവിക്കുന്ന ആളുമാണ് നോബി. വലിയ രീതിയിൽ സഹായിച്ചില്ലെങ്കിലും സുഹൃത്തുക്കളെ സഹായിക്കാറുണ്ടെന്ന് നോബി പറയുകയുണ്ടായി. ജനങ്ങൾ തന്റെ വ്യക്തിത്വത്തെ ഏത് രീതിയിലാണ് ചോദ്യം ചെയ്യുന്നത് അറിയില്ലെന്നും പറയുന്നു. ഹാസ്യത്തിൽ ചാലിച്ച രീതിയിലായിരുന്നു നോബി പറഞ്ഞവസാനിപ്പിച്ചത്.
ബിഗ്ബോസ് സീസൺ 3 ന്റെ ആദ്യ ആദ്യത്തെ മത്സരാർഥിയാണ് നോബി. ടാസ്കിലെയും ആദ്യമത്സരാർഥി നോബി ആയിരുന്നു. ഷോ തുടങ്ങി രണ്ട് ദിവസമായിട്ടും ടെലിവിഷനിലെ നോബിയെ തന്നെയാണ് ഹൗസിനുള്ളിലും കാണാൻ കഴിയുന്നത്. എല്ലാ മത്സരാർഥികളുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ നോബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha