എടീ.. നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്നേഹം എനിക്ക് വേണം'... മീനാക്ഷി ദിലീപ് തന്നോട് ആവശ്യപ്പെട്ട കാര്യം ആരാധകരുമായി പങ്കുവച്ച് നമിത പ്രമോദ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ....
ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നമിതയെഴുതിയ ചെറിയൊരു കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നത്. 'എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്നേഹം എനിക്ക് വേണം' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങിനിടയുള്ള ഒരു ചിത്രമാണ് നമിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടി നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിലൊരാളാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. നാദിര്‍ഷയുടെ മകളുടെ വിവാഹച്ചടങ്ങിനിടെയുള്ള ഇരുവരും ഡാന്‍സ് കളിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാദിര്‍ഷയുടെ മക്കളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളാണ്. കാവ്യയ്ക്കൊപ്പമുള്ള ഒരു ചിത്രവും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha